InternationalLatest

യൂറോപ്പില്‍ കൊവിഡ് അതിരൂക്ഷം

“Manju”

ലണ്ടന്‍: കൊവിഡിന്റെ തീവ്രത കുറഞ്ഞുവെന്ന് വിശേഷിപ്പിക്കപ്പെട്ട യൂറോപ്പ് പുതിയ പ്രഭവ കേന്ദ്രമാകുന്നു. വന്‍ തോതിലാണ് കേസുകളുടെ വര്‍ധവ് യൂറോപ്പിലാകമാനം ഉണ്ടായിരിക്കുന്നത്.
വാക്‌സിന്‍ യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും ആവശ്യത്തില്‍ അധികം ഉണ്ട്. എന്നാല്‍ വാക്‌സിനേഷന്‍ വളരെ പതുക്കെയാണ് നടക്കുന്നത്. ഓരോ രാജ്യങ്ങളിലും വാക്‌സിനേഷന്റെ വേഗം പല തരത്തിലാണ്. യൂറോപ്പ്യന്‍ യൂണിയന്‍ അധികൃതരോട് വാക്‌സിനേഷന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിനേഷന് വേഗം വെക്കാന്‍ യൂറോപ്പ്യന്‍ യൂണിയന്‍ ഇടപെട്ടാല്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അമേരിക്കയിലെയോ ഇന്ത്യയിലെയോ പോലെ വേഗം ഇവിടെയുള്ള വാക്‌സിനേഷനില്ലെന്നാണ് കുറ്റപ്പെടുത്തല്‍. അത് കേസുകള്‍ കൂടുന്നതിന് സഹായിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
അതേസമയം ജനസംഖ്യയുടെ 40 ശതമാനത്തോളം പേരെ വാക്‌സിനേഷന് വിധേയമാക്കിയ രാജ്യങ്ങള്‍, തല്‍ക്കാലം അത് നിര്‍ത്തിവെച്ച്‌, വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഡോസുകള്‍ നല്‍കാന്‍ ശ്രമിക്കണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസ് പറഞ്ഞു. പല രാജ്യങ്ങളിലും ഒരു ഡോസ് പോലും നല്‍കാത്തതുണ്ട്. ഇവര്‍ക്കായി വാക്‌സിനുകള്‍ നല്‍കണമെന്നാണ് ആവശ്യം. ബൂസ്റ്റര്‍ ഷോട്ടുകള്‍ ഇപ്പോള്‍ നല്‍കേണ്ടതില്ല. വാക്‌സിനേഷന്‍ സ്വീകരിക്കാത്തവര്‍ക്കായി ഇപ്പോള്‍ കൂടുതല്‍ സഹായമാണ് നല്‍കേണ്ടതെന്നും ഗെബ്രിയെസൂസ് വ്യക്തമാക്കി. ശൈത്യകാലത്തിന് മുമ്ബ് കൂടുതല്‍ പ്രതിരോധ ശേഷം നേടാന്‍ അറുപതോളം രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുത്ത് തുടങ്ങിയിട്ടുണ്ട്.
യുഎസ്സില്‍ അഞ്ച് മുതല്‍ പതിനൊന്ന് വയസ്സിന് ഇടയിലുള്ള രാജ്യങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. ശൈത്യകാലത്ത് കൊവിഡ് പ്രതിരോധ ശേഷി കുറയുമെന്നും, പുതിയ തരംഗം ഉണ്ടാവുമെന്നുമാണ് കരുതുന്നത്. കൊവിഡ് കേസുകല്‍ വര്‍ധിച്ച്‌ വരുന്നത് ആശങ്ക തന്നെയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഒരു വര്‍ഷം മുമ്ബുള്ള സാഹചര്യത്തിലാണ് യൂറോപ്പുള്ളതെന്ന് യൂറോപ്പ്യന്‍ ലോകാരോഗ്യ സംഘടനയുടെ ചുമതലയുള്ള ഡോ ഹാന്‍സ് ക്ലൂഗ് പറഞ്ഞു. കഴിഞ്ഞ ആഴ്ച്ച കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചതെന്ന് ക്ലൂഗ് പറയുന്നു. അഞ്ച് ലക്ഷത്തോളം മരണങ്ങള്‍ ഫെബ്രുവരിക്കുള്ളില്‍ യൂറോപ്പിലാകമാനം കാണാന്‍ സാധിക്കുമെന്നാണ് ക്ലൂഗ് മുന്നറിയിപ്പ് നല്‍കുന്നത്.

Related Articles

Back to top button