KeralaLatest

സ്വപ്ന സുരേഷ് ജയിലിന് പുറത്തേക്ക്

“Manju”

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ജയില്‍ മോചനം. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്‌ന സുരേഷ് പുറത്തിറങ്ങുന്നത്.
ജയിലിന് പുറത്ത് കാത്ത് നിന്ന് മാധ്യമങ്ങള്‍ സ്വപ്‌നയേയും അമ്മയേയും വളഞ്ഞെങ്കിലും ഇരുവരും പ്രതികരിക്കാന്‍ തയ്യാറായില്ല. പറയാനുളളത് പിന്നീട് പറയാം എന്നാണ് കാറിലേക്ക് കയറവേ സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞത്. എന്‍ഐഎ കേസ് അടക്കമുളള ആറ് കേസുകളിലും സ്വപ്‌ന സുരേഷിന് മൂന്ന് ദിവസം മുന്‍പാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Related Articles

Back to top button