KeralaLatestThrissur

ഫാർമസിസ്റ്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ 27 ന്

“Manju”

തൃശൂർ :തൃശൂർ ജില്ലയിലെ വിവിധ സർക്കാർ ഹോമിയോ ഡിസ്പെൻസറികളിലെ ഫാർമസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നവംബർ 27ന് രാവിലെ 10.30 ന് അയ്യന്തോൾ സിവിൽസ്റ്റേഷനിലെ റൂം നമ്പർ 34(താഴത്തെ നില)ൽ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിലാണ് കൂടിക്കാഴ്ച. നിർദിഷ്ട യോഗ്യതയുള്ളവർ ( നേഴ്‌സ് കം ഫാർമസിസ്റ്റ് കോഴ്‌സ്/ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി) ഇന്റർവ്യൂന് ഹാജരാകണം. കൂടിക്കാഴ്ചയ്ക്ക് ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ ഒറിജിനലും പകർപ്പുകളും കൊണ്ടുവരണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ(ഹോമിയോ) അറിയിച്ചു.

Related Articles

Back to top button