InternationalLatest

2036 വരെ പ്രസിഡന്‍റായി തുടരാന്‍ അനുമതി നേടിയ പുടിനെ മോദി അഭിനന്ദിച്ചു

“Manju”

ശ്രീജ.എസ്

ഭരണഘടനാഭേദഗതി വഴി 2036 വരെ പ്രസിഡന്റായി തുടരാന്‍ അനുമതി നേടിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ടേമുകള്‍ കൂടി പ്രസിഡന്റായി തുടരാനുള്ള ഭരണഘടനാ സാധുതി നേടിയ ശേഷം പുടിനെ ഫോണില്‍ വിളിച്ച്‌ സംസാരിക്കുന്ന ആദ്യ നേതാവാണ് നരേന്ദ്ര മോദി. റഷ്യയില്‍ 33 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന് ഇന്ത്യാ ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിട്ടുണ്ട്.

21 മിഗ് 29 വിമാനങ്ങളടക്കമുള്ളവയാണ് വാങ്ങുന്നത്. റഷ്യയുമായുള്ള സൗഹൃദത്തിന്റെ ഭാഗമായി, രണ്ടാം ലോകയുദ്ധ വിജയത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി ജൂണ്‍ 24ന് മോസ്‌കോയില്‍ നടന്ന മിലിട്ടറി പരേഡില്‍ ഇന്ത്യന്‍ സായുധസേനാ വിഭാഗങ്ങള്‍ പങ്കെടുത്തത് മോദി ചൂണ്ടിക്കാട്ടി. പുടിന്‍ മോദിയോട് നന്ദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എല്ലാ മേഖലകളിലും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും പുടിന്‍ പറഞ്ഞു.

Related Articles

Back to top button