KeralaLatest

നെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ രണ്ടുപേര്‍ കുളത്തില്‍ ചാടി ജീവനൊടുക്കി

“Manju”

 

തിരുവനന്തപുരം : കടബാധ്യതയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ രണ്ട് പേര്‍ കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു . നെയ്യാറ്റിന്‍കര സ്വദേശി സരസ്വതി, കാഴ്ച ശക്തിയില്ലാത്ത ഭര്‍തൃസഹോദരന്‍ നാഗേന്ദ്രന്‍ എന്നിവരാണ് കുളത്തില്‍ ചാടി ജീവനൊടുക്കിയത് . സരസ്വതിയുടെ മൃതദേഹം കണ്ടെത്തി . നാഗേന്ദ്രനായി നാട്ടുകാരും പൊലീസും തിരച്ചില്‍ തുടരുകയാണ് . പലിശക്കാര്‍ ഭീഷണിപ്പെടുത്തുന്നതായി സരസ്വതിയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു .
പ്ലാമൂട്ടുക്കട സ്വദേശികളായ സരസ്വതിയും നാഗേന്ദ്രനും വെള്ളിയാഴ്ച രാവിലെയാണ് വീടിന് സമീപത്തുളള കുളത്തില്‍ ചാടിയത്. രണ്ട് വര്‍ഷം മുന്‍പ് മകന് ഗള്‍ഫില്‍ പോകുന്നതിനായി രണ്ട് ലക്ഷം രൂപ ഇവര്‍ പലിശക്കെടുത്തിരുന്നു. മകന്‍ അസുഖബാധിതനായി ദിവസങ്ങള്‍ക്കുളളില്‍ തിരിച്ചുവന്നതോടെ കടം തീര്‍ക്കാന്‍ വഴിയില്ലാതായി . മാസം 18,000 രൂപയായിരുന്നു പലിശ.
പലിശയും ചേര്‍ത്ത് 4.10 ലക്ഷം രൂപ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് പലിശക്കാര്‍ പ്രശ്‌നമുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് സരസ്വതിയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ആകെയുള്ള രണ്ടേകാല്‍ സെന്റ് ഭൂമി എഴുതി നല്‍കണമെന്നും പലിശക്കാര്‍ ആവശ്യപ്പെട്ടിരുന്നു. താന്‍ മരിച്ചാല്‍ കാഴ്ച ശക്തിയില്ലാത്ത നാഗേന്ദ്രനെ പരിചരിക്കാന്‍ ആരുമുണ്ടാകില്ല എന്നതുകൊണ്ടാണ് നാഗേന്ദ്രനും ജീവനൊടുക്കുക്കാന്‍ തീരുമാനിച്ചതെന്ന് സരസ്വതിയുടെ ആത്മഹത്യ കുറിപ്പിലുണ്ട്.

Related Articles

Back to top button