Latest

ലോകത്ത്​ കോവിഡ്​ മരണം അരക്കോടി കവിഞ്ഞു

“Manju”

ന്യൂയോര്‍ക്ക്​: ലോകത്ത്​ കോവിഡ്​ ബാധിച്ച്‌ ജീവന്‍ നഷ്​ടമായവരുടെ എണ്ണം അരക്കോടി കവിഞ്ഞു. വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍ പ്രകാരം 50,04,370 പേരാണ്​ ഇതുവരെ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. ആകെ കോവിഡ്​ രോഗികളുടെ എണ്ണം 24,67,43,439 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 4,66,000 പുതിയ കോവിഡ്​ കേസുകളാണ്​ റി​പ്പോര്‍ട്ട്​ ചെയ്തത്​. 7.6 ലക്ഷമാളുകളാണ്​ അമേരിക്കയില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. 6.07 ലക്ഷമാളുകള്‍ മരിച്ച ബ്രസീലാണ്​ രണ്ടാമത്​. ഇന്ത്യയില്‍ 4.57 ലക്ഷം പേര്‍​ മഹാമാരിക്ക്​ കീഴടങ്ങി​.ലോകത്ത്​ ഇതുവരെ 22,35,29,314 പേര്‍ കോവിഡില്‍ നിന്ന്​ മുക്തി നേടിയിട്ടുണ്ട്​. 1,82,09,755 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. അതില്‍ 74,768 പേരുടെ നില ഗുരുതരമാണ്​..

Related Articles

Check Also
Close
  • …..
Back to top button