KeralaLatest

കെട്ടിട നിർമ്മാണാനുമതിയുടെ കാലാവധി ദീർഘിപ്പിച്ചു

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

 

സംസ്ഥാനത്തെ കാലാവധി അവസാനിച്ച കെട്ടിട നിർമ്മാണാനുമതിയുടെ കാലാവധി ഡിസംബർ മുപ്പത്തിയൊന്നുവരെ ദീർഘിപ്പിച്ചു നൽകാൻ സർക്കാർ ഉത്തരവായി. കേരള മുനിസിപ്പാലിറ്റി / പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം അനുമതി നല്കിയിട്ടുള്ളതും മാർച്ച് പത്തിന് ശേഷം കാലാവധി അവസാനിച്ചതുമായ എല്ലാ നിർമ്മാണാനുമതികളുടേയും കാലാവധിയാണ് ഇപ്രകാരം ദീർഘിപ്പിച്ച് നൽകിയത്. ലോക്ക്ഡൗൺ കാലാവധി അവസാനിച്ചതിനു ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ പുന:രാരംഭിക്കാൻ സാഹചര്യമൊരുങ്ങുമ്പോൾ പല നിർമ്മാണാനുമതികളുടെയും കാലാവധി ഇതിനിടയിൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രി എ സി മൊയ്തീൻ അറിയിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് നിർമ്മാണാനുമതി നല്കിയിരുന്ന കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ലോക്ക്ഡൗണിനെ തുടർന്ന് സംസ്ഥാനത്തുടനീളം നിർത്തി വെച്ചിരിക്കുകയാണ്. സർക്കാരിന്റെ ഈ തീരുമാനത്തിലൂടെ നിരവധി ആളുകൾക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുക. സാധാരണക്കാർ നേരിട്ട ഒരു വലിയ സാങ്കേതിക പ്രശ്നമാണ് ഇതിലൂടെ പരിഹരിക്കപ്പെട്ടത്.

Related Articles

Back to top button