AlappuzhaKerala

വനിതാ പൊലീസ് ഇല്ലാതെ സ്നേഹയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തടഞ്ഞ് കെഎസ്‌‌യുക്കാര്‍

“Manju”

ആലപ്പുഴ• മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് ആലപ്പുഴയില്‍ കലക്ടറേറ്റിലേക്കു കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കലക്ടറേറ്റിനു മുന്നിൽവച്ച് മാർച്ച് പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാൻ പ്രതിഷേധക്കാർക്ക് പിന്തുണയുമായി എത്തി. അതേസമയം, കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റായ സ്നേഹയെ വനിതാ പൊലീസ് ഇല്ലാതെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പൊലീസ് വാഹനത്തിനു മുന്നിലിരുന്ന് സ്നേഹ പ്രതിഷേധിച്ചു. ഗതാഗത തടസ്സം നേരിട്ടതിനാൽ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

Related Articles

Back to top button