KeralaLatest

ഷോപ്പിം​ഗ് മാളിൽ നടിയെ അപമാനിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും- പൊലീസ്

“Manju”

കൊച്ചി: കൊച്ചിയിലെ പ്രമുഖ ഷോപ്പിം​ഗ് മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ അപമാനിക്കാൻ
ശ്രമിച്ചെന്ന യുവനടിയുടെ വെളിപ്പെടുത്തലിൽ നടപടിയുമായി പൊലീസ്. മാളിലെ സിസിടിവി
ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

സിസിടിവി പരിശോധിച്ചതിന് ശേഷം കേസ് എടുക്കുന്ന കാര്യം ആലോചിക്കുമെന്നും കളമശ്ശേരി സിഐ വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് ഇതു സംബന്ധിച്ച പോസ്റ്റ് നടി ഇൻസ്റ്റ​ഗ്രാമിലൂടെ പരസ്യപ്പെടുത്തിയത്.

കുടുംബവുമൊത്ത് ഷോപ്പിം​ഗിനെത്തിയപ്പോഴാണ് തനിക്ക് രണ്ട് ചെറുപ്പക്കാരിൽ നിന്ന് ദുരനുഭവം ഉണ്ടായതെന്നും അവര്‍ വ്യക്തമാക്കി.

Related Articles

Back to top button