IndiaLatest

ദീപാവലി സമ്മാനമായി കിസാൻ സമ്മാൻ 15-ാം ഗഡു ഈ മാസം

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 15-ാം ഗഡു ഈ മാസം അവസാനത്തോടെ കര്‍ഷകരിലേക്കെത്തും. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2,000 രൂപ നേരിട്ട് വിതരണം ചെയ്യും. 2019 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പദ്ധതിയാണിത്. രാജ്യത്തുടനീളമുള്ള എല്ലാ ഭൂവുടമ കര്‍ഷക കുടുംബങ്ങള്‍ക്കും വരുമാന പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പിഎം കിസാൻ പദ്ധതി ആരംഭിച്ചത്.


പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 15-ാമത്തെ പേയ്‌മെന്റിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കര്‍ഷകര്‍ അവരുടെ ഇ.കെ.വൈ.സി പൂര്‍ത്തിയാക്കിയിരിക്കണം.

അതിനായി പിഎം കിസാൻ യോജനയുടെ ഗുണഭോക്തൃ പട്ടിക പരിശോധിക്കണം.
https://pmkisan.gov.in/
എന്ന പിഎംകിസാന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഇത് പരിശോധിക്കുക. സൈറ്റില്‍ പ്രവേശിച്ച ശേഷം ഹോംപേജില്‍ ‘Farmer Corner’ എന്നത് തിരഞ്ഞെടുക്കുക. അതിനുശേഷം ബെനിഫിഷ്യറി സ്റ്റാറ്റസ്ക്ലിക്ക് ചെയ്യുക. ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക് അല്ലെങ്കില്‍ ഗ്രാമം തിരഞ്ഞെടുത്തതിന് ശേഷം ‘Get Report’ ക്ലിക്ക് ചെയ്യുക. അപ്പോള്‍ കര്‍ഷകര്‍ക്ക് അവരുടെ സ്റ്റാറ്റസ് അറിയാൻ സാധിക്കും. 2023 ജൂണില്‍ ഫെയ്‌സ് ഓതന്റിക്കേഷൻ ഫീച്ചറോടു കൂടിയ പിഎംകിസാൻ മൊബൈല്‍ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.

Related Articles

Back to top button