IndiaLatest

കനത്തമഴ; തമിഴ്‌നാട്ടില്‍ പലജില്ലകളും വെള്ളത്തില്‍ മുങ്ങി

“Manju”

ചെന്നൈ:  കനത്തമഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പലജില്ലകളും വെള്ളത്തില്‍ മുങ്ങി.നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. 1,500 ഓളം കുടുംബങ്ങളെ ദരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വീടുകളില്‍നിന്ന് ആളുകളെ ഫൈബര്‍ ബോട്ടുകളിലാണ് മാറ്റിയത്. വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ വൈദ്യുതി വിച്ഛേദിച്ചു. മഴയെത്തുടര്‍ന്നുള്ള അപകടങ്ങളില്‍ ഇതുവരെ 15 പേര്‍ മരിച്ചു. 50 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശുന്നതിനാല്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം വൈകീട്ട് 5.15 ഓടെ മഹാബലിപുരത്തിന് സമീപം കര തൊട്ടതോടെ ചെന്നൈയില്‍ മഴ കുറഞ്ഞു. കാറ്റിന്റെ വേഗം മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയായിരുന്നു. തമിഴകത്തിന്റെ തീരപ്രദേശ ജില്ലകളില്‍ കടലേറ്റം രൂക്ഷമായിരുന്നു. ചിലയിടങ്ങളില്‍ 15 അടിവരെ തിരമാലകള്‍ ഉയര്‍ന്നു. ബുധനാഴ്ച രാവിലെമുതല്‍ പെയ്യുന്ന കനത്തമഴയെ തുടര്‍ന്ന് ഭൂരിഭാഗം പ്രദേശങ്ങളിലും റോഡ് ഗതാഗതം മുടങ്ങി. വെള്ളം കയറിയതിനാല്‍ 11 സബ്‌വേകളും ഏഴ് റോഡുകളും അടച്ചു. സബര്‍ബന്‍ തീവണ്ടി സര്‍വീസുകള്‍ ഭാഗികമായി തടസ്സപ്പെട്ടു. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്നത് വൈകീട്ട് ആറുവരെ നിര്‍ത്തിവെച്ചിരുന്നു. ആറരയോടെയാണ് പുനരാരംഭിച്ചത്.

Related Articles

Back to top button