KeralaLatestThiruvananthapuram

അസോസിയേറ്റ് പ്രൊഫസര്‍മാരെ അസിസ്റ്റന്റ് പ്രൊഫസറാക്കി; ഉത്തരവിറങ്ങി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയാക്കി ഉത്തരവിറങ്ങി. ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, റേഡിയോ ഡയ​ഗ്നോസിസ്, മെഡിക്കല്‍ ​ഗ്യാസ്ട്രോ എന്‍ട്രോളജി, പീഡിയാട്രിക് സര്‍ജറി, ജനറല്‍ സര്‍ജറി വിഭാ​ഗങ്ങളിലെ 31 അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളെയാണ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയാക്കി തരംതാഴ്ത്തി ഉത്തരവിറങ്ങിയത്.
ജനറല്‍ സര്‍ജറി വിഭാ​ഗത്തിലെ 15 ഡോക്ടര്‍മാരെയാണ് തസ്തികയില്‍ തരംതാഴ്ത്തിയത്. ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, റേഡിയോ ഡയ​ഗ്നോസിസ് വിഭാ​ഗങ്ങളിലെ ആറ് വീതം ഡോക്ടര്‍മാര്‍ക്ക് അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനം നഷ്ടമായി. മെഡിക്കല്‍ ​ഗ്യാസ്ട്രോ എന്‍ട്രോളജിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കും പീഡിയാട്രിക് സര്‍ജറിയിലെ ഒരു ഡോക്ടര്‍ക്കും തസ്തിക ഡൗണ്‍​ഗ്രേഡ് ചെയ്തു. അനസ്തേഷ്യ,ന്യൂറോളജി വിഭാ​ഗങ്ങളിലെ തസ്തിക നേരത്തെ തരംതാഴ്ത്തിയിരുന്നു.

ഇതോടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അസോസിയേറ്റ് പ്രഫസര്‍ തസ്തിക ഇല്ലാതാകുകയാണ്. താല്‍കാലികമായാണ് ഈ നടപടിയെന്ന് ആരോ​ഗ്യ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. സീനിയോറിറ്റി നിര്‍ണയിക്കുന്നതിലടക്കം കേസുകള്‍ ഉള്ളതിനാല്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പ്രമോഷന്‍ നടപടികള്‍ തടസപ്പെട്ടിരിക്കുകയാണെന്നും ഇതൊഴിവാക്കാനാണ് നടപടിയെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. മാത്രവുമല്ല പ്രമോഷന്‍ വൈകുന്നതിനാല്‍ എന്‍ട്രികേഡറായ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയനമം നടക്കുന്നില്ലെന്നും സര്‍ക്കാര്‍ പറയുന്നു.

Related Articles

Back to top button