Kerala

ലാന്റ് ട്രൈബ്യൂണലുകളുടെ പ്രവർത്തനം നിലച്ചു: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

“Manju”

തിരുവനന്തപുരം: വസ്തു സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിനായി  രൂപീകൃതമായ ലാന്റ് ട്രൈബ്യൂണലുകൾ പ്രവർത്തനരഹിതമായത് സംബന്ധിച്ച് വിശദമായ പരിശോധന  നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ  കമ്മീഷൻ.

ലാന്റ് റവന്യു കമ്മീഷണർ നാലാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

ഡെപ്യൂട്ടി കളക്ടർമാരാണ് ട്രൈബ്യൂണലിന്റെ ചുമതല നിർവഹിച്ചിരുന്നത്. എന്നാൽ രണ്ടു വർഷങ്ങൾക്ക് മുമ്പ് ട്രൈബ്യൂണലുകളുടെ ചുമതല തഹസിൽദാർമാർക്ക് കൈമാറി. ഇതിന് ശേഷം ട്രൈബ്യൂണലുകളുടെ പ്രവർത്തനം നിലച്ചെന്നാണ് അക്ഷേപം. തഹസിൽദാർമാരുടെ ജോലി ഭാരമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇക്കാരണത്തിൽ പാവപ്പെട്ടവർക്ക് അമിതമായ ഫീസ് നൽകി സിവിൽ കോടതികളെ സമീപിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു. ആയിരകണക്കിന് പരാതികൾ ഒരു പരിഹാരവും കാണാതെ കെട്ടികിടക്കുകയാണെന്നും പരാതിക്കാരൻ അറിയിച്ചു.

Related Articles

Back to top button