LatestThiruvananthapuram

വാക്സി​നെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി

“Manju”

ബെര്‍ലിന്‍: കോവ‍‍ിഡ് വാക്സി​നെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഓസ്ട്രിയ. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ലോക്​ഡൗണ്‍ പ്രാബല്യത്തില്‍ വന്നതായിറിപ്പോര്‍ട്ട്​.  ഇരുപത്​ ലക്ഷം പേരാണ് ഇനി ഓസ്ട്രിയയില്‍ വാക്സിന്‍ സ്വീകരിക്കാനുള്ളത്.
വീണ്ടും യൂറോപ്പില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ പല രാജ്യങ്ങളും പുതിയ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്താനാരംഭിച്ചിരുന്നു.​ ഇൗ പശ്ചാത്തലത്തിലാണ്​ പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്​. 12 വയസിന് മുകളില്‍ പ്രായമുള്ള വാക്സിന്‍ എടുക്കാത്തവര്‍ക്ക്​ ജോലി,​ അവശ്യ സാധനങ്ങള്‍ വാങ്ങല്‍, വാക്സിനേഷന്‍ എടുക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക്​ മാത്രമെ പുറത്തിറങ്ങാന്‍ ഇനി അനുമതിയുള്ളു.
തുടക്കത്തില്‍ 10 ദിവസമാണ്​ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്​. പുറത്തിറങ്ങുന്ന ആളുകള്‍ വാക്​സിനെടുത്തിട്ടുണ്ടോ എന്ന്​ പരിശോധിക്കാന്‍ പൊലീസിനോട്​ നിര്‍ദേശിച്ചിട്ടുണ്ട്​. പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും കുറവ്​ വാക്സിനേഷന്‍ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്ട്രിയ. മൊത്തം ജനസംഖ്യയുടെ ഏകദേശം 65 ശതമാനം പേര്‍ മാത്രമാണ് പൂര്‍ണമായി വാക്സിനേഷന്‍ എടുത്തത്​. ഞായറാഴ്ച രാജ്യത്ത് 11,552 പുതിയ കോവിഡ്​ കേസുകളാണ്​ റിപ്പോര്‍ട്ട് ചെയ്​തത്​.

Related Articles

Back to top button