IndiaLatest

‘ഫേസ് ലെസ്സ് അസസ്സ്‌മെന്റ് പദ്ധതി ആദായ നികുതി വകുപ്പിന്റെ പ്രവര്‍ത്തനം സുതാര്യമാക്കും’

“Manju”

ബിന്ദുലാൽ തൃശൂർ

കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ ആദായ നികുതി വകുപ്പുമായി ചേര്‍ന്ന് ‘ഫേസ് ലസ്സ് അസസ്‌മെന്റ് പദ്ധതിയെ കുറിച്ച് ഇന്ന് ഒരു വെബിനാര്‍ സംഘടിപ്പിച്ചു. ആദായ നികുതി വകുപ്പിന്റെ പ്രവര്‍ത്തനം സുതാര്യമാക്കുക, അഴിമതി കുറയ്ക്കുക, ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥരെ കൂടുതല്‍ ഉത്തരവാദികളാക്കുക, സ്വമേധയാ ആദായ നികുതി അടയ്ക്കുന്നത് പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് തിരുവല്ല ആദായ നികുതി ഓഫീസര്‍ ശ്രീ എം ജെ റോയ് പറഞ്ഞു. ഈ പദ്ധതി നടപ്പാക്കുന്നതിനെ തുടര്‍ന്ന് കടലാസിന്റെ ഉപയോഗം വളരെ അധികം കുറയ്ക്കാനും സാധിക്കുമെന്ന അദ്ദേഹം കുട്ടി ചേര്‍ത്തു. ശമ്പളക്കാര്‍ കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ ഇ – ഫയലിംഗ് ചെയ്യണ്ടതാണന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ആദായ നികുതി അഡി. കമ്മീഷണര്‍ ശ്രീമതി ഡി ശ്യാമ സുധ ആധ്യക്ഷ്യം വഹിച്ചു. കോട്ടയം ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി സുധ എസ് നമ്പൂതിരി സ്വാഗത പ്രഭാഷണം നടത്തി. മുപ്പത്തിയഞ്ചോളം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്മാര്‍, ആദായനികുതി ദായകര്‍ തുടങ്ങിയവര്‍ വെബിനാറില്‍ പങ്കെടുത്തു

Related Articles

Back to top button