IndiaLatest

ജസ്റ്റിസ് ബാനര്‍ജി പടിയിറങ്ങി

വികാരനിര്‍ഭരമായ കത്തെഴുതിയിട്ടാണ് അദ്ദേഹത്തിന്റെ പടിയിറക്കം

“Manju”

വികാരനിര്‍ഭരമായ കത്തെഴുതി ജസ്റ്റിസ് ബാനര്‍ജി പടിയിറങ്ങി
ചെന്നൈ: മദ്രാസ് ഹൈക്കോടതിയിലെ സഹപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും വികാരഭരിതമായ വരികളില്‍ കത്തെഴുതി ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജി ചെന്നൈയില്‍നിന്ന് മടങ്ങി.
‘നിങ്ങളോടൊക്കെ യാത്രപറയാനാവാത്തതില്‍ അതിയായി ഖേദിക്കുന്നു. ആരെയും വ്യക്തിപരമായി കാണാനാവാത്ത അവസ്ഥയാണ്. ഇതിനു ക്ഷമചോദിക്കുന്നു.’ -ജസ്റ്റിസ് ബാനര്‍ജി കത്തില്‍ വ്യക്തമാക്കി. കൃത്യനിര്‍വഹണത്തിനിടെ എന്റെ ഭാഗത്തുനിന്നും ആര്‍ക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനും ക്ഷമചോദിക്കുന്നു. അതൊന്നും വ്യക്തിപരമായിരുന്നില്ല. സ്ഥാപനത്തിന്റെ ആവശ്യകതയ്ക്ക് അത് ആവശ്യമായിരുന്നു. ഞാനും ഭാര്യയും നിങ്ങളുടെ സ്നേഹത്തിനു കടപ്പെട്ടിരിക്കുന്നു. ഒപ്പമുണ്ടായിരുന്നത് കഴിവുള്ള മികച്ച സഹപ്രവര്‍ത്തകരാണ്. ഭരണനിര്‍വഹണം സുതാര്യവും കാര്യക്ഷമതയുള്ളതുമായിരുന്നു. എന്നാല്‍, ജോലിസ്ഥലത്തെ ഫ്യൂഡല്‍വ്യവസ്ഥിതി മുഴുവനായും ഇല്ലാതാക്കാന്‍ എനിക്ക് സാധിച്ചില്ലല്ലോ എന്നകാര്യത്തില്‍ പശ്ചാത്താപമുണ്ട്.’ -ജസ്റ്റിസ് ബാനര്‍ജി കത്തില്‍ കുറിച്ചു.

Related Articles

Back to top button