LatestThiruvananthapuram

ദന്തല്‍ കോളജ് ഓര്‍ത്തോഡോണ്‍ടിക്സ് ഡിപ്പാര്‍ട്ട്മെന്റ് ഗോള്‍ഡന്‍ ജൂബിലി

“Manju”

തിരുവനന്തപുരം ഗവ. ദന്തല്‍ കോളജിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഓര്‍ത്തോഡോണ്‍ടിക്സിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ 28ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ വൈകിട്ടു നാലിനു കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ശശി തരൂര്‍ എംപി, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ തുടങ്ങിയവര്‍ പങ്കെടുക്കും.

ആഘോഷങ്ങളുടെ ഭാഗമായി 28, 29 തീയതികളില്‍ മുന്‍ വകുപ്പ് മേധാവികളെ ആദരിക്കല്‍, ശിലാഫലകം അനാച്ഛാദനം, ശാസ്ത്രീയ സെമിനാറുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കും.

Related Articles

Back to top button