InternationalLatest

ആദ്യ വനിതാ അമേരിക്കന്‍ പ്രസിഡന്റായി കമലാ ഹാരിസ്

“Manju”

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ആദ്യമായി പ്രസിഡന്റ് പദവിയില്‍ ഒരു വനിതയെത്തി. വൈസ് പ്രസിഡന്റായ കമലഹാരിസ് പ്രസിഡന്റായി അധികാരമേറ്റ ചരിത്ര നിമിഷങ്ങള്‍ക്കാണ് ഇന്നലെ വൈറ്റ് ഹൗസ് സാക്ഷ്യം വഹിച്ചത്.
ഒരു മണിക്കൂറും 25 മിനിട്ടുമാണ് കമല പ്രസിഡന്റായി അധികാരമേറ്റത്. യു എസ് സമയം രാവിലെ 10.10നായിരുന്നു അധികാര കൈമാറ്റം. കുടല്‍ സംബന്ധമായ പരിശോധനയായ കൊളെനോസ്‌കോപി നടത്താന്‍ വേണ്ടിയാണ് ബൈഡന്‍ അനസ്‌തേഷ്യക്ക് വിധേയനായത്. 11.35 ആയപ്പോഴേക്കും ബൈഡന്‍ തിരികെ പദവിയില്‍ പ്രവേശിച്ചു.
അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റും ആ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയും കമലയാണ്. തുടര്‍ന്നും ബൈഡന്റെ അസാന്നിദ്ധ്യത്തില്‍ കമലയാകും പ്രസിഡന്റിന്റെ ചുമതലകള്‍ വഹിക്കുക. ഈ സമയം അമേരിക്കയുടെ സായുധ സേനയുടെയും ആണവായുധങ്ങളുടെയും നിയന്ത്രണങ്ങള്‍ ഉള്‍പ്പടെയുള്ള അധികാരങ്ങള്‍ കമലയ്‌ക്കായിരിക്കും. അതേസമയം, ബൈഡന് മറ്റ് ആരോഗ്യ പ്രശ്ന‌ങ്ങളില്ലെന്നും പതിവ് പരിശോധനകള്‍ മാത്രമാണിതെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. 2002ലും 2007 ലും അന്നത്തെ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷും സമാനമായി അധികാര കൈമാറ്റം നടത്തിയിട്ടുണ്ട്.

Related Articles

Back to top button