KeralaLatest

കുലശേഖരപുരം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പുരസ്കാരം

“Manju”

ശ്രീജ.എസ്

കരുനാഗപ്പള്ളി: സംസ്ഥാനത്തെ മികച്ച നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിനുള്ള അവാര്‍ഡ് കുലശേഖരപുരം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്. മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാന അവാര്‍ഡും സ്കൂളിലെ കൊമേഴ്സ് വിഭാഗം അധ്യാപകനായ എ.അന്‍സാറിന് ലഭിച്ചു. ഈ വര്‍ഷത്തെ മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള ഹയര്‍ സെക്കന്‍ഡറി വിഭാഗം സംസ്ഥാന അവാര്‍ഡ് ജേതാവുകൂടിയാണ് അന്‍സാര്‍.

സ്കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ് നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. വൃദ്ധരെയും കിടപ്പുരോഗികളെയും സഹായിക്കാനായി പാലിയേറ്റീവ് കെയര്‍ യൂണിറ്റ് സ്ഥാപിക്കുകയും ആവശ്യമായ സൗകര്യങ്ങളൊരുക്കി നല്‍കുകയും ചെയ്തു. മക്കളെ പോറ്റാന്‍ ബുദ്ധിമുട്ടുന്ന അമ്മമാരെ സഹായിക്കാന്‍ തൊഴില്‍ശാല സ്ഥാപിച്ചു.
പൊതുസമൂഹത്തില്‍ വായന വളര്‍ത്തുന്നതിനായി രണ്ട് ഓപ്പണ്‍ ലൈബ്രറികള്‍ യാഥാര്‍ഥ്യമാക്കി. സര്‍ക്കാര്‍ തുടങ്ങിയ കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ സൂക്ഷിക്കുന്നതിന് അഞ്ച് റെഫ്രിജറേറ്ററുകള്‍ വാങ്ങിനല്‍കി.

Related Articles

Back to top button