IndiaLatest

അഗ്നീപഥ് : വമ്പന്‍ അവസരങ്ങള്‍, എല്ലാ സേനകളിലും സംവരണം

“Manju”

ന്യൂഡല്‍ഹി : ഇന്ത്യന്‍ സായുധ സേനകളിലേക്കുള്ള റിക്രൂട്ട്മെന്‍റ് പദ്ധതി അഗ്നിപഥിനെതിരെ രാജ്യമാകെ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. പലയിടത്തും ട്രെയിനുകളും വാഹനങ്ങളും അഗ്നിക്കിരയാക്കുകയും റെയില്‍വേ സ്‌റ്റേഷനുകള്‍ നശിപ്പിക്കുകയും ചെയ്‌തു. ഇതോടെ കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും പ്രക്ഷോഭകരെ അനുനയിപ്പിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ്.
അഗ്‌നിവീരമാര്‍ക്കായ സര്‍ക്കാരുകള്‍ ഇതുവരെ നടത്തിയ പ്രധാന പ്രഖ്യാപനങ്ങള്‍

പ്രായപരിധി ഉയര്‍ത്തി : 2022-ലെ അഗ്നിപഥ് സ്കീമിന് കീഴില്‍ അഗ്നീപഥ് സ്കീമില്‍ അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 21 വര്‍ഷത്തില്‍ നിന്ന് 23 വര്‍ഷമായി നീട്ടി. ഏറ്റവും കുറഞ്ഞ പ്രവേശന പ്രായം 17.5 വയസ്സാണ്.
: പ്രതിരോധ ജോലികളില്‍ 10 ശതമാനം സംവരണം: പ്രതിരോധ മന്ത്രാലയത്തില്‍ മന്ത്രാലയത്തിന് കീഴിലുള്ള ഏജന്‍സികളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും അഗ്നിവീരര്‍ക്ക് ജോലി നല്‍കാന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, 16 പൊതുമേഖലാ സ്ഥാപനങ്ങള്‍ — HAL, BEL, BEML, BDL, GRSE, GSL, HSL, MDL, Midhani, AVNL, AWEIL, MIL, YIL, GIL, IOL, TCL എന്നിവയിലെ ജോലികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
കേന്ദ്ര സേനകളില്‍ 10 ശതമാനം സംവരണം: ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചതുപോലെ, അഗ്നിവീര്‍മാര്‍ക്കായി വിവിധ കേന്ദ്ര സേനകളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തി. പലസംസ്ഥാനങ്ങളും സംസ്ഥാന പോലീസ് ജോലികളില്‍ അഗ്നിവീരന്മാര്‍ക്ക് മുന്‍ഗണന പ്രഖ്യാപിച്ചു. ഇതില്‍ അസം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക സര്‍ക്കാരുകളും ഉള്‍പ്പെടുന്നു.
ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ ജോലികള്‍: സേവന കാലയളവ് പൂര്‍ത്തിയാക്കി എത്തുന്നവര്‍ക്ക് ഫിസിക്കല്‍ എജ്യുക്കേഷനില്‍ ക്രാഷ് കോഴ്‌സ് നല്‍കുമെന്നും ഇവരെ കായികാധ്യാപക തസ്തികകളിലേക്ക് പരിഗണിക്കുമെന്നും കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറും പറഞ്ഞു. ഇത്തരത്തിലുള്ള 15 ലക്ഷത്തോളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
മര്‍ച്ചന്റ് നേവി: സേവന കാലാവധി അവസാനിച്ചതിന് ശേഷം മര്‍ച്ചന്റ് നേവിയിലേക്കും അഗ്നിവീരുകളെ ഉള്‍പ്പെടുത്തുന്നതിന് ഇന്ത്യന്‍ നേവിയുമായി ചേര്‍ന്ന് ഡിജി ഷിപ്പിംഗ് ഒരു പുതിയ സംവിധാനം ആരംഭിക്കും

Related Articles

Back to top button