IndiaLatest

സൈനിക കേന്ദ്രത്തിന്​ മുന്നില്‍ ഗ്രനേഡാക്രമണം

“Manju”

പഞ്ചാബിൽ പത്താന്‍കോട്ടില്‍ സൈനിക കേന്ദ്രത്തിന്​ മുന്നില്‍ ഗ്രനേഡാക്രമണം. ദീരുപുളിലെ ആര്‍മിയുടെ ത്രിവേണി ഗേറ്റിന്​ മുന്നിലാണ്​ ഗ്രനേഡാക്രമണമുണ്ടായത്. അജ്ഞാതരെത്തി സൈനിക കേന്ദ്രത്തി​ന്​ നേരെ ഗ്രനേഡെറിയുകയായിരുന്നു.

ഒരു കല്യാണ പാര്‍ട്ടി കടന്നു പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായതെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഉടന്‍ തന്നെ പൊലീസ്​ സ്ഥലത്തെത്തി.സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌​ വരികയാണെന്നും ചെക്​പോസ്റ്റുകളില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പൊലീസ്​ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല

Related Articles

Back to top button