KeralaLatest

നേര്യമംഗലത്ത് പുതിയ ഫയര്‍ സ്റ്റേഷന്‍ തത്വത്തില്‍ അംഗീകാരമായി : മുഖ്യമന്ത്രി

“Manju”

കോതമംഗലം : കോതമംഗലം മണ്ഡലത്തില്‍ നേര്യമംഗലത്ത് പുതിയ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് തത്വത്തില്‍ അംഗീകാരമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതുസംബന്ധിച്ച ആന്റണി ജോണ്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുമ്പോയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് പുതിയ ഫയര്‍ ആന്റ് റസ്ക്യൂ സ്റ്റേഷന്‍ അനുവദിക്കുന്നതിന് വേണ്ടിയുള്ള മുന്‍ഗണന പട്ടികയില്‍ മണ്ഡലത്തിലെ നേര്യമംഗലം ഉള്‍പ്പെട്ടിട്ടുള്ളതാണ്.

വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന നേര്യമംഗലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും, പ്രസ്തുത സ്ഥലം മറ്റ് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും വളരെ ദൂരത്താണെന്നുള്ള വസ്തുതയും പരിഗണിച്ച്‌ നേര്യമംഗലത്ത് പുതിയ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കണമെന്ന് എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു.

പുതിയ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്കിയതായും, സ്ഥലത്തിന്റെ ലഭ്യത, ഫണ്ട്, ഭരണാനുമതി എന്നിവയ്ക്ക് വിധേയമായി ഇക്കാര്യത്തില്‍ അനന്തരനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

Related Articles

Back to top button