IndiaLatest

പഞ്ചാബിനെ ഇളക്കി മറിച്ച്‌ അരവിന്ദ് കെജ്രിവാള്‍

“Manju”

ചണ്ഡിഗഡ്: ലാളിത്യമാര്‍ന്ന സംഭാഷണത്തിലൂടെയും പ്രവൃത്തിയിലൂടെയും പഞ്ചാബിനെ ഇളക്കി മറിച്ച്‌ അരവിന്ദ് കെജ്രിവാള്‍.
‘ഞാന്‍ താങ്കളുടെ കടുത്ത ആരാധകനാണ്. ഞാന്‍ ഒരു ഓട്ടോക്കാരനാണ്’ ചോദ്യോത്തര വേളയില്‍ കേജ്രിവാളിനൊപ്പം സെല്‍ഫിയെടുത്ത ഒരാള്‍ പറഞ്ഞതിങ്ങനെ. ‘സര്‍, താങ്കള്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ സഹായിക്കുന്ന ആളാണ്. ഈ പാവപ്പെട്ട ഓട്ടോ തൊഴിലാളിയുടെ വീട്ടില്‍നിന്നു താങ്കള്‍ ഭക്ഷണം കഴിക്കുമോ? ഹൃദയത്തില്‍ തട്ടിയാണു ക്ഷണിക്കുന്നത്.’ ആശയവിനിമയത്തിനിടെ ഒരു ഓട്ടോറിക്ഷ തൊഴിലാളി ഇങ്ങനെ ചോദിച്ചപ്പോള്‍ സദസ്സ് ഇളകിമറിഞ്ഞു.
‘തീര്‍ച്ചയായും. ഇന്നുരാത്രി ആയാലോ’ എന്ന കേജ്രിവാളിന്റെ മറുചോദ്യത്തെ സദസ്സ് കയ്യടികളോടെയാണു വരവേറ്റത്. പിന്നീടു കേജ്രിവാളും ചില സഹപ്രവര്‍ത്തകരും ഓട്ടോറിക്ഷ ഡ്രൈവറുടെ വീട്ടിലെത്തി അവിടെ നിന്നും അത്താഴവും കഴിച്ചു.
‘ദിലീപ് തിവാരി ഇന്ന് അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് അത്താഴം കഴിക്കാന്‍ ഞങ്ങളെ ഹൃദയത്തില്‍ത്തട്ടി ക്ഷണിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഞങ്ങള്‍ക്കു വളരെയധികം സ്‌നേഹം നല്‍കി. അത്താഴം വളരെ സ്വാദിഷ്ടമായിരുന്നു. ഡല്‍ഹിയിലെ വസതിയില്‍ എനിക്കൊപ്പം അത്താഴം കഴിക്കാന്‍ അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും ക്ഷണിച്ചിട്ടുണ്ട്’ കേജ്രിവാള്‍ ട്വീറ്റ് ചെയ്തു.
പഞ്ചാബിലെ പ്രചാരണത്തില്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ഛന്നിയെ കടന്നാക്രമിക്കാനും കേജ്രിവാള്‍ മറന്നില്ല. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന മറ്റൊരു സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ഓട്ടോ ടാക്‌സി തൊഴിലാളികളുമായും കേജ്രിവാള്‍ ആശയവിനിമയം നടത്തിയിരുന്നു.

Related Articles

Back to top button