InternationalLatest

ഇറാന്‍ മുന്‍ പ്രസിഡന്റ് അബുല്‍ഹസന്‍ ബനി സദര്‍ അന്തരിച്ചു

“Manju”

പാരിസ്: ഇറാന്‍ മുന്‍ പ്രസിഡന്റ് അബുല്‍ഹസന്‍ ബനി സദര്‍(88) പാരിസില്‍വച്ച്‌ അന്തരിച്ചു. ഇറാനില്‍ 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ആദ്യ പ്രസിഡന്റായ വ്യക്തിയാണ്. 1980 ഫെബ്രുവരിയില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും തീവ്രപക്ഷവുമായുള്ള അധികാരതര്‍ക്കത്തെത്തുടര്‍ന്ന് പിറ്റേവര്‍ഷം പാര്‍ലമെന്റ് കുറ്റവിചാരണ നടത്തി പുറത്താക്കിയതോടെ ഫ്രാന്‍സില്‍ അഭയം പ്രാപിക്കുകയായിരുന്നു. തുടര്‍ന്നുള്ള ജീവിതം കുടുംബത്തോടൊപ്പം പാരിസിലായിരുന്നു.

ഇസ്ലാമിക വിപ്ലവത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 75% വോട് നേടിയാണ് ബനി സദര്‍ പ്രസിഡന്റായത്. തീവ്രനിലപാടുകാരായ മതനേതാക്കളെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ അദ്ദേഹം ഉറച്ച നിലപാട് സ്വീകരിച്ചു. 1981 മാര്‍ചില്‍ ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ സദര്‍ നടത്തിയ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത് വന്‍ പ്രതിഷേധത്തിലേക്ക് നയിച്ചു.

ഇതോടെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയിയുടെ പിന്തുണ സദറിന് നഷ്ടമായി. പ്രശ്‌നം അന്വേഷിക്കാന്‍ ഖമനയി നിയോഗിച്ച സമിതി സദര്‍ കുറ്റക്കാരനെന്ന് വിധിച്ചു. തുടര്‍ന്നാണ് പാര്‍ലമെന്റ് ഇംപീച്‌മെന്റ് നടത്തി പുറത്താക്കിയത്.

Related Articles

Back to top button