KeralaLatest

ശബരിമല ദര്‍ശനത്തിനായി വീണ്ടും യുവതികളെത്തി

“Manju”

പത്തനംതിട്ട : ശബരിമല ദര്‍ശനത്തിനായി വീണ്ടും യുവതികളെത്തിയതായി റിപ്പോര്‍ട്ട്. രണ്ട് യുവതികള്‍ എത്തിയതായാണ് പ്രദേശവാസികളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതോടെ അര്‍ദ്ധരാത്രി ചെങ്ങന്നൂരില്‍ കെഎസ്‌ആര്‍ടിസി ബസ് വിശ്വാസികള്‍ തടഞ്ഞു. തുടര്‍ന്ന് വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇവരെ തിരിച്ചയക്കുകയായിരുന്നു.

ശബരിമലയില്‍ ആചാരലംഘനം തടയാനായി യുവതികള്‍ എത്തുമെന്ന സൂചനയാണ് ഹിന്ദു സംഘടനകള്‍ക്ക് ലഭിക്കുന്നത്. ഇത് തടയാനായി കൂടുതല്‍ ഹിന്ദു സംഘടനാ പ്രവര്‍ത്തകരെയും അയപ്പവിശ്വാസികളെയും ശബരിമലയില്‍ നിയോഗിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. വ്രതശുദ്ധിയോടെ ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഹിന്ദു സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.

മണ്ഡല തീര്‍ത്ഥാടന കാലം അലങ്കോലപ്പെടുത്തിയാല്‍ കെഎസ്‌ആര്‍ടിസിക്കെതിരെയും പ്രതിഷേധം നടത്തുമെന്നും വിശ്വാസികള്‍ പറഞ്ഞു. ഇക്കഴിഞ്ഞ ദിവസവും ശബരിമലയില്‍ ആചാരലംഘനത്തിന് ശ്രമം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശബരിമലയിലേക്ക് പോകാന്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ യുവതിയെ പോലീസും വിശ്വാസികളും ചേര്‍ന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

Related Articles

Back to top button