KeralaLatestThiruvananthapuram

തിരുവനന്തപുരം വിമാനത്താവളം; ജനപ്രിയ പരിഷ്‌കാരങ്ങളുമായി അദാനി

“Manju”

തിരുവനന്തപുരം: വിമാത്താവളം ഏറ്റെടുത്ത അദാനി ഗ്രൂപ്പ് തിരുവനന്തപുരത്ത് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി കൂടുതല്‍ ജനപ്രിയമാകുന്നു. സേവനങ്ങള്‍ക്ക് ചെലവ് കുറച്ചും ചില ടിക്കറ്റ് നിരക്കുകള്‍ എടുത്തു കളഞ്ഞുമാണ് അദാനി ഇപ്പോള്‍ കയ്യടി നേടുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള എന്‍ട്രി ടിക്കറ്റ് പൂര്‍ണമായും നീക്കിയിട്ടുണ്ട്. 85 രൂപയായിരുന്ന പാര്‍ക്കിങ് ഫീസ് 30 രൂപയാക്കി കുറച്ചു. പാര്‍ക്കിങ് ഏരിയയിലേക്ക് കടന്നാല്‍ മാത്രം ഫീസ് നല്‍കിയാല്‍ മതി. അതിന് ശേഷം മണിക്കൂറുകള്‍ കണക്കാക്കിയാണ് പണം ഈടാക്കുക.

ഗള്‍ഫിലേക്ക് കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന എയര്‍ അറേബ്യ സര്‍വീസും ആരംഭിച്ചു. കഴിഞ്ഞ 16 മുതലാണ് അബുദാബിയിലേക്ക് എയര്‍ അറേബ്യ സര്‍വീസ് ആരംഭിച്ചത്. ഒന്നിടവിട്ട ദിനങ്ങളിലാണ് സര്‍വീസ്. തിരുവനന്തപുരത്തേക്ക് 17,786 രൂപ മുതലാണ് നിരക്ക്. യുഎയിലേക്കുള്ള യാത്ര നിരക്ക് കുത്തനെ ഉയരുന്നതിനിടെ തിരുവനന്തപുരത്ത് നിന്നും ഈ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്നത് പ്രവാസികള്‍ക്ക് ഗുണകരമാണ്. വിമാനത്താവളത്തില്‍ 2018 മുതല്‍ അടച്ചിട്ടിരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പും ഇനി തുറക്കും. ജനുവരിയില്‍ പുനരാരംഭിക്കുമെന്നാണ് സൂചന. ഇതോടെ തിരുവനന്തപുരം വഴി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് രാജ്യാന്തര യാത്രക്കാരുടെ ആവശ്യമാണ് നിറവേറുക.

Related Articles

Back to top button