InternationalLatest

അന്താരാഷ്​ട്ര വിപണിയില്‍ എണ്ണവില വീണ്ടും ഉയര്‍ന്നു

“Manju”
വാഷിങ്​ടൺ: അന്താരാഷ്​ട്ര വിപണിയില്‍ വീണ്ടും എണ്ണവില ഉയര്‍ന്നു. യു.എസ്​ പ്രഖ്യാപനത്തിന്​ പിന്നാലെ വെസ്റ്റ്​ ടെക്​സാസ്​ ഇന്റര്‍മീഡിയേറ്റ്​ ക്രൂഡ്​ ഓയിലിന്റെ വില വീണ്ടും 77 ഡോളറിലേക്ക്​ എത്തി. ബ്രെന്‍റ്​ ക്രൂഡിന്റെ വിലയും 80 ഡോളറിലേക്ക്​ എത്തി.

മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന്​ എണ്ണവില കുറക്കാനായി ഓയില്‍ റിസര്‍വ്​ പുറത്തെടുക്കുമെന്നായിരുന്നു യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡന്റെ പ്രഖ്യാപനം. ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണകൊറിയ, യു.കെ തുടങ്ങിയ എണ്ണ ഉപഭോഗ രാജ്യങ്ങളുമായി ചേര്‍ന്ന്​ ഓയില്‍ റിസര്‍വ്​ പുറത്തെടുക്കാനായിരുന്നു യു.എസ്​ പദ്ധതി. കോവിഡിന്​ മുമ്പ് ശരാശരി 20.5 മില്യണ്‍ ബാരല്‍ എണ്ണയായിരുന്നു യു.എസ്​ പ്രതിദിനം ഉപയോഗിച്ചിരുന്നത്​.

Related Articles

Back to top button