IndiaLatest

കെഎസ്‌ആര്‍ടിസി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ച്‌ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

“Manju”

കൃഷ്ണഗിരി: തമിഴ്‌നാട് കൃഷ്ണഗിരിയില്‍ കെഎസ്‌ആര്‍ടിസി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ച്‌ തിരുവനന്തപുരം-ബംഗളൂരു ബസിലെ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക് . ഹരീഷ് കുമാറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കൃഷ്ണഗിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ കാബിന്‍ പൂര്‍ണമായും തകര്‍ന്നു. യാത്രക്കാര്‍ സുരക്ഷിതരാണ്.

ഇന്ന് പുലര്‍ച്ചെ ആറരയോടെ സേലം-ഹൊസൂര്‍ റോഡില്‍ കൃഷ്ണഗിരിയ്ക്ക് ഏഴ് കിലോമീറ്റര്‍ മുമ്പെയാണ് സംഭവം. ലോറിയ്ക്ക് പിറകിലേക്ക് ബസ് ഇടിച്ച്‌ കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button