IndiaLatest

ഡല്‍ഹി-ഡെറാഡൂണ്‍ എകസ്പ്രസ്‌വേ 2024 ജനുവരിയില്‍

“Manju”

ഡെറാഡൂണ്‍: ഡല്‍ഹി- ഡെറാഡൂണ്‍ എക്‌സ്പ്രസ് വേ നിര്‍മ്മാണം 2024 ജനുവരിയില്‍ പൂര്‍ത്തീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണെന്നും അടുത്ത വര്‍ഷം ജനുവരിയോടെ അതിവേഗപാത പൂര്‍ത്തിയാകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ദാത് കാളി തുരങ്കത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.

പദ്ധതി നടപ്പിലാക്കുന്നതോടെ ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലേയ്‌ക്കുള്ള യാത്രാ ദൈര്‍ഘ്യം 2.5 മണിക്കൂറായി കുറയുമെന്ന് ധാമി പറഞ്ഞു. നിര്‍മ്മാണം നടക്കുന്ന ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസവേ പദ്ധതി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്‌എഐ )യുടെ കീഴിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതോടെ സംസ്ഥാനത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കും. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിന് അധികൃതര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും ധാമി അറിയിച്ചു. നിശ്ചയിച്ച സമയത്തിനുള്ളില്‍ നിലവാരത്തോടെ പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥരോട് അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ വന്യജീവി കേന്ദ്രമായ രാജാജി നാഷണല്‍ പാര്‍ക്കിലൂടെയാണ് ഡല്‍ഹി-ഡെറാഡൂണ്‍ എകസ്പ്രസവേ കടന്നുപോകുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോട് കൂടി ഇവിടേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകും.

Related Articles

Back to top button