IndiaLatest

ഫോണിലൂടെ PVC ആധാര്‍ കാര്‍ഡ് എടുക്കാം

“Manju”

ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അത്യാവിശ്യമായി വേണ്ട ഒന്നാണ് ആധാര്‍ കാര്‍ഡുകള്‍. എന്ത് ആവശ്യത്തിനും ഇപ്പോള്‍ ആധാര്‍ കാര്‍ഡുകള്‍ ആവിശ്യമായി വന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ആധാര്‍ കാര്‍ഡുകള്‍ പുതിയ രൂപത്തില്‍ അപേഷിക്കുവാന്‍ സാധിക്കുന്നതാണ് .പിവിസി കാര്‍ഡ് രൂപത്തില്‍ ഇപ്പോള്‍ എളുപ്പത്തില്‍ തന്നെ ഇത് അപേഷിക്കുവാന്‍ സാധിക്കുന്നതാണ് .
എന്നാല്‍ ആധാര്‍ കാര്‍ഡുകള്‍ പഴയത് കൈയ്യില്‍ ഉള്ളവര്‍ക്കാണ് ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ അപേക്ഷിക്കുവാന്‍ സാധിക്കുന്നത് .അതിന്നായി ആദ്യം തന്നെ സന്ദര്‍ശിക്കുക .അതിനു ശേഷം താഴെ നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ കോളത്തില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ എന്റര്‍ ചെയ്യുക .
അതിനു ശേഷം തൊട്ടു താഴെ എന്റര്‍ വെരിഫിക്കേഷന്‍ നമ്പര്‍ എന്ന ഓപ്‌ഷനില്‍ അവിടെ നല്‍കിയിരിക്കുന്ന കോഡ് ടൈപ്പ് ചെയ്യേണ്ടതാണ് . അതിനു ശേഷം നിങ്ങളുടെ ആധാര്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് OTP വരുന്നതായിരിക്കും .അതില്‍ എന്റര്‍ ചേത ശേഷം സബ്മിറ്റ് ചെയ്യുക .അതിനു ശേഷം ഈ പുതിയ PVC കാര്‍ഡുകള്‍ക്ക് 50 രൂപ ചാര്‍ജ്ജ് നല്‍കേണ്ടതാണ് .അത് നിങ്ങള്‍ക്ക് കാര്‍ഡ് വഴിയോ മറ്റു സര്‍വീസുകള്‍ വഴിയോ നല്‍കാവുന്നതാണ് .

Related Articles

Back to top button