India

യുവാക്കള്‍ക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റം

“Manju”

രജിലേഷ് കെ.എം.

ബംഗലൂരു: അപകടകരമായ വിധത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച രണ്ട് യുവാക്കള്‍ക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റവും പോലീസിന്റെ മര്‍ദ്ദനവും. ബംഗലൂരുവിലാണ് സംഭവം.അപകടകരമായ രീതിയില്‍ ഓടിച്ച സ്‌കൂട്ടറിന്റെ അടിയില്‍ പെടാതെ പല കാല്‍നടക്കാരും ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രികരെ പോലീസ് പിടികൂടി താക്കീത് ചെയ്തു വിട്ടയച്ചു. എന്നാല്‍ ഇവര്‍ പിന്നീടും അമിത വേഗതയില്‍ സ്‌കൂട്ടര്‍ ഓടിച്ചതോടെ വീണ്ടും പോലീസിന്റെ പിടിയിലായി.

ഇതോടെ പോലീസിന്റെ മട്ടുമാറി. യുവാക്കള്‍ക്ക് നേരെ അസഭ്യവര്‍ഷവും മര്‍ദ്ദനവും നടന്നു. പോലീസുകാരില്‍ ഒരാള്‍ ഒരു യുവാവിന്റെ മുഖത്ത് തൊഴിച്ചു. ഇതിനിടെ ജനക്കൂട്ടത്തില്‍ നിന്ന് ഒരു യുവാവ് ക്രിക്കറ്റ് ബാറ്റുമായി എത്തി യുവാക്കളെ മര്‍ദ്ദിച്ചു. ഇയാളെ പോലീസുകാര്‍ പിടിച്ചുമാറ്റി.ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യത്തില്‍ നിന്നും പോലീസുകാരെയും യുവാക്കളെ മര്‍ദ്ദിച്ചയാളെയും തിരിച്ചറിഞ്ഞതായി ബംഗലൂരു പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഡോ.ഭീംശങ്കര്‍ ഗുലെഡ് പറഞ്ഞു.

Related Articles

Back to top button