IndiaLatest

ഒമൈക്രോണ്‍; കേന്ദ്രം മാര്‍ഗരേഖ പുതുക്കുന്നു

“Manju”

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ വിവിധ രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍, രാജ്യത്ത് കേവിഡ് മാര്‍ഗരേഖ പുതുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യാന്തര യാത്രികരുടെ പരിശോധനയിലും നിരീക്ഷണം തുടങ്ങിയവയിലാകും മാറ്റങ്ങള്‍ ഉണ്ടാകും. അതേസമയം, രാജ്യാന്തര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15ന് ആരംഭിക്കുമെന്ന കാര്യത്തില്‍ പുനഃപരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി
ഒമിക്രോണിന്റെ വ്യാപന സാധ്യതയില്‍ സംസ്ഥാനങ്ങള്‍ നിരീക്ഷണം ശക്തമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കോവിഡ് വാക്സിനേഷന്‍ വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച്‌ കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണം,സജീവമായ നിരീക്ഷണം തുടരണം. ഹോട്സ്‌പോട്ടുകളില്‍ തുടര്‍ച്ചയായ നിരീക്ഷണം നടത്തണം. എല്ലാ സംസ്ഥാനങ്ങളും വാര്‍ത്താസമ്മേളനങ്ങളിലൂടെയും സ്റ്റേറ്റ് ബുള്ളറ്റിനിലൂടെയും ഒമിക്രോണിനെ കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അതേസമയം, ഒമിക്രോണില്‍ പരിഭ്രാന്തി വേണ്ട, ജാഗ്രത തുടര്‍ന്നാല്‍ മതിയെന്നാണ് ഐസിഎംആറിന്റെ നിര്‍ദേശം.

Related Articles

Back to top button