KeralaLatestThiruvananthapuram

വ്യാജ ചാരായം നിർമ്മിക്കുന്നതിനിടെ പോലീസ് പിടിയിലായി

“Manju”

കൃഷ്ണകുമാർ സി

കിളിമാനൂർ പുതുമംഗലത്ത് റബ്ബർ തോട്ടത്തിൽ കോട വാറ്റി ചാരായം നിർമിച്ചു കൊണ്ടിരിക്കെ യുവാക്കൾ പോലീസ് പിടിയിലായി. മുളയ്ക്കലത്തു കാവ് പുതുമംഗലം തേജസ്‌ ഭവനിൽ ബാബു (47)തുരുത്തി ഊരമൺ പുറത്തു വീട്ടിൽ ജമീർ (27), തെന്നൂർ സൂര്യകാന്തി നാലുസെന്റ് കോളനിയിൽ ബിജു (37)എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും വ്യജ ചാരായവും, കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കിളിമാനൂർ എസ്. ഐ പ്രൈജു, എ. എസ് .ഐ താജുദീൻ, സിവിൽ പോലീസ് ഓഫീസർമാരായ റിയാസ്, രഞ്ജിത്ത് രാജ് എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button