IndiaLatest

എനിക്ക് അധികാരം വേണ്ട, ജനങ്ങളെ സേവിച്ചാല്‍ മതി -പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: തനിക്ക് അധികാരം ആവശ്യമില്ലെന്നും ജനങ്ങളെ സേവിച്ചാല്‍ മതിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
പ്രതിമാസ റേഡിയോ സംവാദ പരിപാടിയായ മന്‍ കി ബാത്തിെന്‍റ 83ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസന മുന്നേറ്റത്തില്‍ ഇന്ത്യ വഴിത്തിരിവിലാണെന്നും നമ്മുടെ യുവാക്കള്‍ തൊഴിലന്വേഷകര്‍ എന്നതിനപ്പുറം തൊഴില്‍ ദാതാക്കളായി മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് നിലവില്‍ എഴുപതിലേറെ യൂണികോണ്‍ സ്‌റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്. ഒരു ബില്യണ്‍ ഡോളറില്‍ കൂടുതല്‍ മൂല്യമുള്ള സ്‌റ്റാര്‍ട്ടപ്പുകളാണിവ. യുവജനങ്ങളുള്ള രാജ്യങ്ങള്‍ക്ക് മൂന്ന് സ്വഭാവസവിശേഷതകളുണ്ട്: ആശയങ്ങള്‍, നൂതനത്വം, റിസ്ക് ഏറ്റെടുത്ത് നടപ്പാക്കാനുള്ള കഴിവ് എന്നിവയാണത് -മോദി പറഞ്ഞു.


‘ഡിസംബറിലാണ് നാം നാവികസേന ദിനവും സായുധസേന പതാക ദിനവും ആചരിക്കുന്നത്. 1971ലെ യുദ്ധത്തില്‍ പാകിസ്‌ഥാനെതിരെ നേടിയ മഹത്തായ യുദ്ധവിജയത്തിെന്‍റ സുവര്‍ണജൂബിലി ഡിസംബര്‍ 16ന് നാം ആചരിക്കും. ഇന്ത്യന്‍ സൈനികരുടെ പ്രവര്‍ത്തനങ്ങളെ സ്‌മരിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതും പരിസ്‌ഥിതി സൗഹൃദവുമായ ജീവിതരീതി തിരഞ്ഞെടുക്കേണ്ടതും അത്യന്താപേക്ഷിതമാണ്. കോവിഡ് -19 മഹാമാരി ഇതുവരെ അവസാനിച്ചിട്ടില്ല. എല്ലാവരും ജാഗ്രത പാലിക്കുന്നത് തുടരണം’ -പ്രധാനമന്ത്രി വ്യക്‌തമാക്കി.

Related Articles

Back to top button