KeralaLatest

വൈൻ നിർമ്മാണ യൂണിറ്റുകൾക്ക് സംസ്ഥാനത്ത് അനുമതി നൽകും

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വൈൻനിർമ്മാണ യൂണിറ്റുകൾക്ക് അനുമതിനൽകാൻ വ്യവസായവകുപ്പിന്റെ തീരുമാനം. മന്ത്രി ഇ.പി ജയരാജനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചെറുകിട-ഇടത്തര വ്യവസായ യൂണിറ്റാണ് കേരളത്തിന്റെ ഭാവിയെന്ന് കണ്ടുകൊണ്ടാണ് തീരുമാനമെന്നും അദ്ദേഹം മാതൃഭൂമിയ്ക്ക് നൽകിയ പ്രത്യകേ അഭിമുഖത്തിൽ പറഞ്ഞു. കാർഷികോത്പന്നങ്ങളിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കുന്ന പദ്ധതിയുടെ ഭാ​ഗമായാണ് വൈൻ നിർമ്മാണ യൂണിറ്റുകൾക്ക് അനുമതി നൽകുക.
നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള മാർ​ഗം ആഭ്യന്തരവിപണി കൂട്ടി മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുക എന്നാണ്. കശുമാങ്ങയിൽ നിന്ന് വൈൻ നിർമ്മിക്കാനുള്ള പദ്ധതിയ്ക്ക് ഇതിനോടകം അനുമതി നൽകിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button