LatestThiruvananthapuram

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്

“Manju”

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. വൈകിട്ട് ആറ് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ 2020 ലെ മികച്ച സംഗീത സംവിധായകനും പശ്ചാത്തല സംഗീത സംവിധായകനുമുള്ള പുരസ്‌കാരം ലഭിച്ച എം.ജയചന്ദ്രൻ നയിക്കുന്ന ‘പ്രിയഗീതം’ സംഗീത പരിപാടിയും അരങ്ങേറും.

മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട അന്ന ബെൻ, നടൻ ജയസൂര്യ, സ്വഭാവ നടൻ സുധീഷ്, സ്വഭാവനടി ശ്രീരേഖ, സംവിധായകൻ സിദ്ധാർത്ഥ ശിവ, ഗായകൻ ഷഹബാസ് അമൻ, ഗായിക നിത്യ മാമ്മൻ, പ്രത്യേക അവാർഡ് നേടിയ നഞ്ചിയമ്മ തുടങ്ങി 48 പേർ മുഖ്യമന്ത്രിയിൽ നിന്ന് അവാർഡുകൾ ഏറ്റുവാങ്ങും.

ഡിസംബർ 9 മുതൽ 14 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസിന് പോസ്റ്റർ നൽകികൊണ്ട് പ്രകാശനം നിർവഹിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

Related Articles

Back to top button