Kozhikode

നന്മയുടെ വഴിയിൽ‍ പോലീസ്; കണാരന് വീടായി

“Manju”

വി.എം.സുരേഷ് കുമാർ

വടകര: കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനിടെ തിരുവനന്തപുരത്തെ ദമ്പതികളുടെ ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്ത പോലീസുകാരെ വിമര്‍ശനത്തിലേക്ക് തള്ളിവിടുമ്പോള്‍ വടകര തിരുവള്ളൂര്‍ ഗ്രാമത്തില്‍ പോലീസുകാര്‍ നന്മയുടെ കാവലാളാവുകയാണ്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട പെരെലാട്ടുമ്മല്‍ കണാരന് വീട് വച്ചു നല്‍കിയാണ് പോലീസുകാര്‍ മാതൃകയായത്. ജില്ലയിലെ പൊലീസുകാരില്‍ നിന്ന് സ്വരൂപിച്ച 8 ലക്ഷം രൂപ ഉപയോഗിച്ചാണ് വീടി നിര്‍മ്മിച്ചത്.


കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച് നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം ജനുവരി നാലിന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ കണ്ണൂര്‍ റേഞ്ച് ഡിഐജി കെ.സേതുരാമന്‍ , ജില്ലാ പൊലീസ് മേധാവി ഡോ. ശ്രീനിവാസ് എന്നിവരും പോലീസ് സംഘടനാ ഭാരവാഹികളും ജനപ്രതിനിധികളും സംബന്ധിക്കും.

 

Related Articles

Back to top button