LatestPalakkad

ഗൂഗിള്‍ മാപ്പ് നോക്കി വന്ന ലോറികള്‍ ചുരത്തില്‍ കുടുങ്ങി

“Manju”

പാലക്കാട് :അട്ടാപ്പാടി ചുരം റോഡില്‍ രണ്ടു ട്രെയ്ലര്‍ ലോറികള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു. നൂറു കണക്കിന് വാഹനങ്ങളാണ് ചുരത്തില്‍ രണ്ട് വരികളിലായി നിര്‍ത്തിയിട്ടിരിക്കുന്നത്. ഗൂഗിള്‍ മാപ്പ് നോക്കിവന്ന ലോറികളാണ് കുടുങ്ങിയത്.
കഴിഞ്ഞ ദിവസം കനത്തമഴയില്‍ പാറക്കെട്ടുകള്‍ വീണ് ഇവിടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി 11 മണിയോടെ കണ്ടെയ്‌നര്‍ ലോറികള്‍ കുടുങ്ങിയത്. ഇതില്‍ രു ലോറി മറിയുകയും മറ്റൊരു ലോറി കുടുങ്ങുകയുമായിരുന്നു. ഇത്ര വലിയ വാഹനങ്ങള്‍ ചുരം റോഡ് വഴി പോകില്ലെന്ന മുന്നറിയിപ്പ് വനം വകുപ്പ് ചെക്‌പോസ്റ്റില്‍ നല്‍കാതിരുന്നതാണ് അപകടകാരണമായത്.
മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ അപകടം ഉണ്ടാവില്ലായിരുന്നെന്നും നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പറഞ്ഞു. എന്നാല്‍ ചരക്ക് വാഹനത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡ്രൈവര്‍മാര്‍ മുന്നറിയിപ്പ് അവഗണിച്ചെന്നും പൊതുഗതാഗതം തടയാനാവില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് ക്രയിനുകള്‍ ഉപയോഗിച്ച്‌ ലോറികള്‍ മാറ്റാനുള്ള ശ്രമം തുടരുകയാണ്. ഉച്ചയോഗെ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്നാണ് കരുതുന്നതെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button