IndiaLatest

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ആയിരത്തോളം പേര്‍ മുംബയിലെത്തി

“Manju”

മുംബയ്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ആദ്യമായി കണ്ടെത്തിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ആയിരത്തോളം യാത്രക്കാര്‍ കഴിഞ്ഞ പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ മുംബയില്‍ എത്തിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ആകെ ലഭ്യമായത് 466 പേരുടെ പട്ടിക മാത്രമാണ്. 466 പേരില്‍ നൂറ് പേര്‍ മുംബയ് സ്വദേശികളാണ്. ഇവരുടെ സ്രവ സാമ്പിളുകള്‍ ശേഖരിച്ചുവെന്നും വരും ദിവസങ്ങളില്‍ ഇതിന്റെ ഫലം ലഭ്യമാകുമെന്നും ബ്രിഹന്‍മുംബയ് നഗരസഭാ കേന്ദ്രം അഡീഷനല്‍ നഗരസഭാ കമ്മീഷണര്‍ സുരേഷ് കക്കാനി അറിയിച്ചു.

ലോകാരോഗ്യ സംഘടന കഴി‌ഞ്ഞ ആഴ്ച്ച ഒമിക്രോണിനെ ആശങ്കയുളവാക്കുന്ന വകഭേദമായി പ്രഖ്യാപിച്ചിരുന്നു. ഫലം ലഭിക്കുന്നത് നെഗറ്റീവാണെങ്കില്‍ ആശങ്ക പെടേണ്ടതില്ലെന്നും എന്നാല്‍ പോസിറ്റീവ് സാമ്പിളുകളില്‍ എസ് ജീന്‍ മിസിങ്ങ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ജനിതക ക്രമ പരിശോധന നടത്തുമെന്നും കക്കാനി അറിയിച്ചു. എസ് ജനിതകം കണ്ടെത്താനാകാത്ത യാത്രക്കാരില്‍ ഒമിക്രോണ്‍ അണുബാധയുണ്ടായതായി സ്ഥിരീകരിക്കുമെന്നും കക്കാനി കൂട്ടിച്ചേര്‍ത്തു. ഒമിക്രോണ്‍ ആശങ്ക വര്‍ദ്ധിക്കുന്നതിനാല്‍ ബ്രിഹന്‍മുംബയ് നഗരസഭയിലെ അഞ്ച് ആശുപത്രികള്‍ രോഗബാധ നേരിടാന്‍ പൂര്‍ണമായി സജ്ജമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button