KeralaLatest

മഴക്കെടുതി ചര്‍ച്ച : ആറ് സംസ്ഥാനങ്ങളുടെ യോഗം ഇന്ന്

“Manju”

ശ്രീജ.എസ്

മഴക്കെടുതി രൂക്ഷമായ കേരളം ഉള്‍പ്പെടെയുള്ള ആറു സംസ്ഥാനങ്ങളുടെ യോഗമാണ് പ്രധാനമന്ത്രി ഇന്ന് വിളിച്ചു ചേര്‍ക്കുന്നത്. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുക്കും.

ഇന്നലെ മഴക്കെടുതി വിഷയങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു. കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ ഉള്‍പ്പടെ പങ്കെടുപ്പിച്ചായിരുന്നു അവലോകനം. അതിന് തുടര്‍ച്ചയായാണ് ഇന്നത്തെ യോഗം. യോഗത്തിന് ശേഷമായിരിക്കും നഷ്ട പരിഹാരം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക. പ്രധാനമന്ത്രിയുടെ ദുരന്തമേഖലയിലേക്കുള്ള വ്യോമസന്ദര്‍ശനത്തിന്റെ കാര്യത്തിലും യോഗത്തില്‍ തീരുമാനമാകും.

Related Articles

Back to top button