KeralaLatest

നായ ആകാന്‍ ആഗ്രഹം; യുവാവ് ചെയ്തത്

“Manju”

എല്ലാവരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന് അതിയായി ആഗ്രഹിക്കുകയും അതിന് വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍ മനുഷ്യര്‍.

മനസില്‍ ഒന്ന് വിചാരിച്ചാല്‍ അത് നടപ്പിലാക്കാന്‍ അഹോരാത്രം കഷ്ടപ്പെടാനും നമുക്ക് മടിയില്ല. ഇത്തരത്തില്‍ വിചിത്രമായ ഒരു ആഗ്രഹമാണ് ജപ്പാനിലെ ഒരു യുവാവ് നിറവേറ്റിയിരിക്കുന്നത്.
ട്വിറ്ററില്‍ ടോക്കോ ഈവ് എന്ന പേരില്‍ അക്കൗണ്ടുള്ളയാളുടെ കഥയാണിത്. ഒരു മൃഗം ആകണമെന്നത് യുവാവിന്റെ ഏറെ കാലമായുള്ള ആഗ്രഹമായിരുന്നു. വളര്‍ത്തു മൃഗമായ നായയെ ഏറെ ഇഷ്ടമായതിനാല്‍ നായ ആകണമെന്ന് ഇയാള്‍ ആഗ്രഹിച്ചു. ഈ ആവശ്യവുമായി കുറേ പേരെ സമീപിച്ചെങ്കിലും നിരാശയാണ് ഉണ്ടായത്. തുടര്‍ന്നാണ് സെപ്പറ്റ് എന്ന് പേരുള്ള കമ്ബനിയില്‍ യുവാവ് എത്തിയത്. നായയുടെ രൂപമുള്ള ഒരു കോസ്ററ്യൂം തനിക്ക് നിര്‍മ്മിച്ച്‌ തരണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ഇതിനായി ഒന്നും രണ്ടുമല്ല, പന്ത്രണ്ട് ലക്ഷം രൂപയാണ് ഇയാള്‍ ചെലവഴിച്ചത്.
തുടര്‍ന്ന് യുവാവിന്റെ ആഗ്രഹപ്രകാരം ഏജന്‍സി ഇയാള്‍ക്ക് നായയുടെ രൂപമുള്ള വസ്ത്രം നിര്‍മ്മിച്ച്‌ നല്‍കി. ഒരു യുവാവിന്റെ അഭ്യര്‍ത്ഥന പ്രകാരം ഞങ്ങള്‍ ഒരു ഡോഗ് മോഡലിംഗ് സ്യൂട്ട് ഉണ്ടാക്കിയെന്ന് സെപ്പറ്റ് കമ്ബനി ട്വിറ്ററില്‍ കുറിച്ചു. ഒരു കോളി നായയുടെ മാതൃകയിലാണ് സ്യൂട്ട് നിര്‍മ്മിച്ചത്. നാല് കാലില്‍ നടക്കുന്ന ഒരു യഥാര്‍ത്ഥ നായയുടെ രൂപമെന്ന് തോന്നിക്കുന്നതാണ് ഈ കോസ്റ്റിയൂം എന്നും സെപ്പറ്റ് അറിയിച്ചു.


ഡോഗ് സ്യൂട്ട് ഇഷ്ടപ്പെട്ടെന്ന് അറിയിച്ചുകൊണ്ട് അത് ധരിച്ച വീഡിയോയും ചിത്രങ്ങളും യുവാവും പങ്കുവെച്ചിട്ടുണ്ട്. ഒരു മൃഗം ആകണമെന്ന തന്റെ സ്വപ്‌നം നിറവേറ്റാന്‍ സാധിച്ചെന്നും അതിന് നന്ദി അറിയിക്കുന്നതായും യുവാവ് ട്വിറ്ററില്‍ കുറിച്ചു.

Related Articles

Back to top button