IndiaLatest

ലോകത്തെ മികച്ച ഭക്ഷണം ?; ഇന്ത്യ അഞ്ചാം സ്ഥാനത്ത്

“Manju”

വൈവിധ്യങ്ങള്‍ കൊണ്ട് സമ്ബന്നമാണ് ഇന്ത്യ. സംസ്‌കാരത്തിലും ആചാരനുഷ്ഠാനങ്ങളിലും വസ്ത്രധാരണത്തിലും തുടങ്ങി ആഹാരകാര്യങ്ങളില്‍ വരെ ഏറെ പ്രത്യേകതകളാണ് ഇന്ത്യയിലുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കുന്ന രാജ്യവും ഇന്ത്യയാണ്. അത്തരത്തില്‍ അമൂല്യമായ നേട്ടം ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുകയാണ് രാജ്യം.

ലോകത്തിലെ പാചക രീതികളില്‍ അഞ്ചാമത്തെ മികച്ച രീതിയാണ് ഭാരത്തിന്റേത്. പൊതുജനാഭിപ്രായത്തെ അടിസ്ഥാനമാക്കി ലോകമെമ്ബാടുമുള്ള ഭക്ഷണങ്ങളുടെ റാങ്ക് ചെയ്യുന്ന വെബ്‌സൈറ്റായ ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ട പട്ടിക പ്രകാരമാണ് ഇന്ത്യന്‍ പാചകരീതിയ്‌ക്ക് അഞ്ചാം സ്ഥാനം ലഭിച്ചത്. 2022-ല്‍ നടത്തിയ വോട്ടിംഗിനെ സംബന്ധിച്ചാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

പട്ടികയില്‍ ഇറ്റാലിയന്‍ പാചകരീതി ലോകത്ത് ഒന്നാം സ്ഥാനത്തും ഗ്രീസും സ്പെയിനും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ജാപ്പനീസ് പാചകരീതി നാലാം സ്ഥാനത്തെത്തി. മികച്ച പാചക രീതി പിന്തുടരുന്ന 97 രാജ്യങ്ങളുടെ പട്ടികയാണ് ടേസ്റ്റ് അറ്റലസ് പുറത്തുവിട്ടത്. 5-ല്‍ 4.54 സ്‌കോര്‍ നേടിയാണ് ഇന്ത്യന്‍ പാചക രീതി അഞ്ചാം സ്ഥാനമുറപ്പിച്ചത്. ചേരുവകള്‍, ഉപയോഗിക്കുന്ന മറ്റ സാധാനങ്ങള്‍, പാനീയങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് വോട്ടിംഗ് നടത്തിയത്.

നെയ്യ്, മലായ്, ബട്ടര്‍ ഗാര്‍ലിക് നാന്‍, ഗരം മസാല, കീമ എന്നിവ 2022-ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച റേറ്റുചെയ്ത ഭക്ഷണങ്ങളാണ്. ആകെ 465 ഇന്ത്യന്‍ ഭക്ഷണങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പായസം, പാനീയങ്ങള്‍, ലഘുഭക്ഷണങ്ങള്‍, മധുരപലഹാരങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു. മികച്ച ഇന്ത്യന്‍ ഭക്ഷണങ്ങള്‍ വില്‍ക്കുന്ന 464 റെസ്റ്റോറന്റുകളുടെ പട്ടികയും വെബ്‌സൈറ്റ് പുറത്തുവിട്ടിട്ടുണ്ട്. മുംബൈയിലെ ശ്രീ താക്കര്‍ ഭോജനലെ, ബംഗളൂരുവിലെ കാരവല്ലി, ഡല്‍ഹിയിലെ ബുഖാറ, ദം പുഖ്ത്, ഗുരുഗ്രാമിലെ കൊമോറിന്‍ എന്നിവയാണ് മികച്ച റെസ്‌റ്റോറന്റുകളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്. tasteatlas.com/best/cusines എന്ന് വെബ്‌സൈറ്റിലൂടെയാണ് പട്ടിക പുറത്തുവിട്ടത്.

Related Articles

Back to top button