KeralaLatest

നാല് വിദ്യാര്‍ത്ഥികള്‍ക്കു കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു

“Manju”

തൃശൂര്‍: സെന്റ്മേരിസ് കോളേജ് ഹോസ്റ്റലിലെ 4 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി നോറോ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ച വിദ്യാര്‍ഥികളുടെ എണ്ണം 60 ആയി. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കാന്‍ കോളേജ് അധികൃതര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.

52 വിദ്യാര്‍ത്ഥിനികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. സെന്റ് മേരിസ് കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ നിന്ന് വൈറസ് പകര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ വൈറോളജി ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ ആണ് രോഗബാധ സ്ഥിരികരിച്ചത്.

Related Articles

Back to top button