IndiaLatest

പ്രതീക്ഷ വര്‍ദ്ധിപ്പിച്ച്‌ ആന്റണി പെരുമ്പാവൂര്‍…

“Manju”

മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുമ്പോഴൊക്കെ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. ദൃശ്യം 2 വിന്റെ വിജയത്തിന് ശേഷം ഇരുവരുമൊന്നിച്ച ചിത്രമാണ് ‘ട്വല്‍ത്ത് മാന്‍’.സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ടിന്റെ മറ്റൊരു ചിത്രമായ ‘റാം’ അണിയറയില്‍ ഒരുങ്ങുകയാണ്.ഇപ്പോഴിതാ ദൃശ്യം 3യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുകയാണ്. സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗമായ ‘ദൃശ്യം 2’വിന് മൂന്നാം ഭാഗം വേണമെന്ന് ആരാധകര്‍ ഏറെ നാളായി ആവശ്യപ്പെടുകയാണ്.

ഓഗസ്റ്റ് 17 ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ ഫാന്‍ മെയിഡ് പോസ്റ്ററുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വെെറലാവുകയാണ്. നേരത്തെ രണ്ടാം ഭാ​ഗം പുറത്തുവന്നപ്പോള്‍ തന്നെ മൂന്നാം ഭാ​ഗത്തെക്കുറിച്ച്‌ ജീത്തു ജോസഫ് സൂചനകള്‍ നല്‍യിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ആന്റണി പെരുമ്പാവൂര്‍ പങ്കുവച്ച കുറിപ്പാണ് പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമായത്. 17ന് ഒരു അനൗണ്‍സ്‌മെന്റ് ഉണ്ടാകുമെന്നാണ് ആന്റണി ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ദൃശ്യം 3യെക്കുറിച്ചാണോ അതോ ബറോസിന്റെ റിലീസ് വിവരമാണോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എമ്പുരാന്റെ അപ്‌ഡേറ്റാണോ എന്ന് സംശയിക്കുന്നവരും ഉണ്ട്.

Related Articles

Back to top button