IndiaLatest

പുതിയ തലമുറക്ക് പ്രചോദനം നല്‍കുന്ന യാഷ്നിയുടെ ജീവിത കഥ

“Manju”

 

ദില്ലി: യാഷ്നി നാ​ഗരാജന്‍ എന്ന പെണ്‍കുട്ടിയെ കുറിച്ച്‌ കേട്ടിട്ടുണ്ടോ? കഷ്ടപാട് കൊണ്ട് വിജയം നേടിയ യുവതി.

യുപിഎസ് സി പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്ക് പ്രചോദനം നല്‍കുന്ന വിജയ​ഗാഥയാണ് ഈ ചെറുപ്പകാരിയുടെത്. മുഴുവന്‍ സമയവും ജോലിചെയ്ത് കിട്ടുന്ന സമയത്തൊക്കെ പഠിച്ച്‌ അവള്‍ അവസാനം ത​ന്റെ ലക്ഷ്യത്തിലെത്തി.

മുഴുവന്‍ സമയം ജോലിക്കാരിയായിരിക്കുമ്ബോഴാണ് യാഷ്നി സിവില്‍ സര്‍വ്വീസ് പരീക്ഷക്കായി തയ്യാറെടുക്കുന്നതും മികച്ച വിജയം നേടിയെടുത്തിരിക്കുന്നത്. 2019 ല്‍ അഖിലേന്ത്യാ തലത്തില്‍ 57ാം റാങ്ക് നേടിയാണ് യാഷ്നി സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ യോ​ഗ്യത നേടിയത്. നാലാമത്തെ ശ്രമത്തിലാണ് യാഷ്നിക്ക് സിവില്‍ സര്‍വ്വീസ് നേടാനായത്. മികച്ച രീതിയിലുള്ള ടൈം മാനേജ്മെന്റ് ആയിരുന്നു ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകം എന്ന് യാഷ്നി പറയുന്നു.

‘യുപിഎസ്‍സി പരീക്ഷക്ക് തയ്യാറെടുപ്പ് നടത്തുന്നുണ്ടെങ്കില്‍ ജോലി ഉപേക്ഷിക്കേണ്ട ആവശ്യമില്ല, മികച്ച ടൈം മാനേജ്മെന്റിനൊപ്പം കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ടായാല്‍ മതി’ യാഷ്നി പറയുന്നു. കേന്ദ്രീയ വിദ്യാലയത്തിലാണ് യാഷ്നി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2014 ല്‍ യുപിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിം​ഗില്‍ നിന്ന് ബിടെക് ബിരുദം നേടി. യാഷ്നിയുടെ പിതാവ് തങ്കവേല്‍ നാ​ഗരാജന്‍ റിട്ടയേര്‍ഡ് പിഡബ്ലിയു ഡി എഞ്ചിനീയറാണ്.എല്ലാ ദിവസവും 4 മുതല്‍ 5 മണിക്കൂര്‍ വരെ പഠനത്തിനായി മാറ്റിവെക്കാറുണ്ടായിരുന്നു എന്ന് യാഷ്നി പറയുന്നു. മാത്രമല്ല, വാരാന്ത്യങ്ങളില്‍ മുഴുവന്‍ സമയം പഠനത്തിനായി ചെലവഴിക്കും. മുഴുവന്‍ സമയം ജോലി ചെയ്യുന്നുണ്ട്, യുപി എസ് സി ക്ക് തയ്യാറെടുക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് വാരാന്ത്യങ്ങളില്‍ പഠിക്കേണ്ടത് അത്യാവശ്യമാണ്.

ഇക്കാര്യം സ്വയം തിരിച്ചറിഞ്ഞു കൊണ്ടാണ് പഠനം മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരുന്നത്. ഈ വിശ്വാസം പഠനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ശരിയായ ടൈം മാനേജ്മെന്റ് ഉണ്ടെങ്കില്‍ അഞ്ച് മണിക്കൂര്‍ വരെ പഠനത്തിനായി മാറ്റിവെക്കാന്‍ സാധിക്കുമെന്നും യാഷ്നി പറയുന്നു.ആദ്യശ്രമത്തില്‍ ജിയോ​ഗ്രഫിയാണ് ഓപ്ഷണല്‍ വിഷയമായി തെരെഞ്ഞെടുത്തത്. അതുകൊണ്ട് മികച്ച മാര്‍ക്ക് നേടാന്‍ സാധിച്ചില്ല. പിന്നീട് വിഷയം മാറ്റി. താത്പര്യത്തോടെ വായിക്കാന്‍ കഴിയുന്ന വിഷയമാകണം ഓപ്ഷണലായി തെര‍ഞ്ഞെടുക്കേണ്ടതെന്നും യാഷ്നി നിര്‍ദ്ദേശിക്കുന്നു. താത്പര്യമുള്ള വിഷയത്തില്‍ ആഴത്തിലുള്ള വായന സാധ്യമാകും.

യുപി എസ് സി പരീക്ഷയില്‍ ഓപ്ഷണല്‍ സബ്ജക്റ്റിന് വളരെയധികം പ്രാധാന്യമുണ്ടെന്നും മികച്ച മാര്‍ക്ക് നേടാന്‍ സഹായിക്കുമെന്നും യാഷ്നി പറയുന്നു.എസ്സേ, എത്തിക്സ് എന്നീ വിഷയങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് സ്കോറ്‍ ചെയ്യാന്‍ കഴിയുക എന്നാണ് യാഷ്നിയുടെ അഭിപ്രായം. അതിനാല്‍ ഈ വിഷയങ്ങള്‍ക്ക് വേണ്ടി സമയം കൂടുതല്‍ ചെലവഴിക്കണം. ജോലിയിലിരിക്കെ യുപി എസ് സിക്ക് തയ്യാറെടുക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാല്‍ അത് മറ്റൊരു വിധത്തില്‍ ​ഗുണകരമാണ്.

നിലവില്‍ ജോലിയുളളത് കൊണ്ട് യു പി എസ് ‌സിയിലെ പരാജയം നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയില്ല. കരിയറിനെക്കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ തോന്നില്ല. കഠിനാധ്വാനവും മികച്ച ടൈം മാനേജ്മെന്റും ഉണ്ടെങ്കില്‍ ഏതൊരാള്‍ക്കും സിവില്‍ സര്‍വ്വീസ് നേടാന്‍ സാധിക്കുമെന്നും യാഷ്നി വ്യക്തമാക്കി.

 

Related Articles

Back to top button