IndiaKeralaLatest

കുവൈറ്റ് : 2,370 ത​ട​വു​കാ​ര്‍​ക്ക് മാ​പ്പ് നല്‍കി; 958 പേ​ര്‍ ജ​യി​ല്‍​മോ​ചി​ത​രാ​കും

“Manju”

സിന്ധുമോള്‍ ആര്‍

2,370 ത​ട​വു​കാ​ര്‍​ക്ക് മാ​പ്പ് നല്‍കി; 958 പേ​ര്‍ ജ​യി​ല്‍​മോ​ചി​ത​രാ​കും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ 2,370 ത​ട​വു​കാ​ര്‍​ക്ക് മാ​പ്പ് ന​ല്‍​കി.. ഇ​ത​നു​സ​രി​ച്ച്‌ 958 പേ​ര്‍ ജ​യി​ല്‍ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പ്ര​കാ​രം ഉ​ട​ന്‍​ത​ന്നെ ജ​യി​ല്‍ മോ​ചി​ത​രാ​കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​റ്റു​ള്ള​വ​ര്‍​ക്ക് ശി​ക്ഷാ ഇ​ള​വു​ക​ളും പി​ഴ​യി​ള​വും അ​നു​വ​ദി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ശി​ക്ഷാ ഇ​ള​വു​ക​ളും ജ​യി​ല്‍ മോ​ച​ന​വും ഉ​ള്‍​പ്പെ​ടെ ആ​കെ 2,370 ത​ട​വു​കാ​ര്‍​ക്കാ​ണ് മാ​പ്പ് ന​ല്‍​കി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഓ​ഫ് സെ​ക്യൂ​രി​റ്റി റി​ലേ​ഷ​ന്‍​സ് ആ​ന്‍റ് മീ​ഡി​യ വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ക്കി​യ അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യാ​ണ് മോ​ച​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീക​രി​ച്ച​ത്. ജ​യി​ല്‍​വാ​സ കാ​ല​യ​ള​വി​ലെ ഇ​വ​രു​ടെ സ്വ​ഭാ​വം ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ച്ചാ​ണ് തീ​രു​മാ​നം.

Related Articles

Back to top button