IndiaLatest

രാത്രി നടുറോഡില്‍ അമ്മയ്ക്കും മകള്‍ക്കും ക്രൂരമര്‍ദ്ദനം

“Manju”

ന്യൂഡല്‍ഹി: വീട്ടിലേക്ക് മടങ്ങുന്നതിനിടെ അമ്മയ്ക്കും മകള്‍ക്കും നാലംഗസംഘത്തിന്റെ ക്രൂരമായ മര്‍ദ്ദനം.
നാലുപേര്‍ ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസി ടിവി ദശ്യങ്ങള്‍ പുറത്തുവന്നു. ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗിലാണ് സംഭവം.
നവംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. പീതാംപുരയില്‍ നിന്ന് അമ്മയും മകളും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കാര്‍ റോഡില്‍പാര്‍ക്ക് ചെയ്ത ശേഷം കാറില്‍ നിന്ന് ഇറങ്ങിയ മകളെ നാലുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുയുമായിരുന്നു. ഇരുമ്ബുവടികള്‍ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.
മകളെ ആക്രമിക്കുന്നത് കണ്ട് കാറില്‍ നിന്ന് ഇറങ്ങിയ അമ്മയെയും നാലംഗസംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അദ്യം രണ്ട് സ്ത്രീകള്‍ മകളുടെ ഫോണ്‍ തട്ടിപ്പറിച്ചെടുത്തു. അതിന് ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇത് കണ്ട് കാറില്‍ നിന്ന് ഇറങ്ങിയ തന്റെ ചെയിനും കമ്മലും ഈ സംഘം തട്ടിപ്പറിച്ചതായും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും അമ്മ പറയുന്നു. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളെ കണ്ട് ആക്രമികള്‍ രക്ഷപ്പെടുകയായിരുന്നെന്നും അമ്മ പറഞ്ഞു

Related Articles

Back to top button