KeralaLatest

ഇടത്തേക്ക് ഒടിക്കൂ.. വലത്തേക്ക് തിരിക്കു.. ഡ്രൈവിങ് ടെസ്റ്റിങ്ങിനിടെ സുഹൃത്തിന്റെ സഹായം ഒടുവില്‍ യുവതിക്ക് സംഭവിച്ചത്

“Manju”

കാക്കനാട്:‘ ഇടത്തേക്ക് ഒടിക്കൂ…. വലത്തേക്ക് തിരിക്കു…. പിന്നോട്ടെടുക്ക്….’ഡ്രൈവിങ ്‌ടെസ്റ്റിനിടെ ഗ്രൗണ്ടിനു പുറത്തു നിന്ന് ഉറക്കെ വി ളിച്ചു പറഞ്ഞ സുഹൃത്തിന്റെ പ്രോത്സാഹനം പരീക്ഷാര്‍ഥിയായ യുവതിയെ വെട്ടിലാക്കി. പരസഹായം തേടിയെന്ന കാരണത്താല്‍ യുവതി ടെസ്റ്റില്‍ പരാജയപ്പെട്ടു . എറണാകുളം ആര്‍ടി ഓഫിസിനോടനുബന്ധിച്ച ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലാണു പെണ്‍കുട്ടിയുടെ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നതിനിടെ സുഹൃത്തിന്റെ പ്രോത്സാഹനം വിനയായത്.

ഇരുചക്ര വാഹന ഡ്രൈവിങ് ടെസ്റ്റില്‍ എട്ടെടുത്തു യുവതി വിജയിച്ചിരുന്നു. ഇതിനു ശേഷം നടന്ന കാര്‍ ഡ്രൈവിങ് ടെസ്റ്റിലെ എച്ച് എടുക്കുന്നതിനിടെയാണു സമീപത്തു നിന്ന് സുഹൃത്ത് കമ്പികള്‍ക്കിടയിലൂടെ കാര്‍ ഓടിക്കുന്നതിനുള്ള ദിശ ഉറക്കെ വിളിച്ചു പറഞ്ഞു കൊടുത്തത്. പുറത്തു നിന്നുള്ള വിളിച്ചു പറയല്‍ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ആദ്യം ശ്രദ്ധിച്ചില്ല. ശബ്ദം കൂടിയതോടെയാണു സംഭവം വഷളായത്. യുവതി എച്ച് എടുത്തെങ്കിലും പുറത്തു നിന്നു സഹായം ലഭിച്ചതിന്റെ പേരില്‍ യുവതി തോറ്റതായി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി.

Related Articles

Back to top button