KeralaLatest

മാതൃമണ്ഡലം പ്രവര്‍ത്തകര്‍ക്ക് വഴികാട്ടിയായ അമ്മയാണ് ഇന്ദിര ടീച്ചര്‍: സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി

“Manju”

 

പോത്തന്‍കോട്: മാതൃമണ്ഡലം പ്രവര്‍ത്തകര്‍ക്ക് വഴിവിളക്കും വഴികാട്ടിയുമായ അമ്മയായിരുന്നു ഇന്ദിര ടീച്ചറെന്ന് സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി. നാം എത്ര ഉയരത്തിലായാലും നമുക്ക് ചുറ്റിലുമൊരു കാന്തിക വലയമുണ്ട്. അങ്ങനെ ലോകത്തെ ബന്ധിപ്പിച്ചു നില്‍ക്കുന്ന അദൃശ്യമായ ഒരു കണ്ണിയാണ് അമ്മ. അങ്ങനെ പകരം വയ്ക്കാന്‍ കഴിയാത്ത സ്‌നേഹനിധിയായ ഒരമ്മയായിരുന്നു ഇന്ദിര ടീച്ചറെന്ന് സ്വാമി പറഞ്ഞു. ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി പേട്രണ്‍ ആയിരുന്ന കെ. ഇന്ദിര ടീച്ചറെ അനുസ്മരിച്ചുകൊണ്ട് ആശ്രമം സ്പിരിച്യുല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമി.

മാതൃമണ്ഡലത്തിന്റെ വളര്‍ച്ചയ്ക്ക് സജീവമായി പ്രവര്‍ത്തിക്കുകയും കണ്ണൂര്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ഓരോ പ്രവൃത്തി ഏറ്റെടുക്കുമ്പോഴും ചെയ്യുമ്പോഴും മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാനും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാനും ഇന്ദിര ടീച്ചര്‍ എപ്പോഴും ശ്രമിക്കാറുണ്ടായിരുന്നു. തലശ്ശേരിയില്‍ ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ചിന്റെ ആരംഭം മുതലുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ എന്നും പങ്കാളിയായിരുന്നു ടീച്ചര്‍ സ്വന്തം ആരോഗ്യം പോലും നോക്കാതെയായിരുന്നു ഓരോ പ്രവര്‍ത്തനമെന്നും സ്വാമി പറഞ്ഞു. മാതൃമണ്ഡലത്തിന്റെ പ്രവര്‍ത്തകര്‍ക്കും ആശ്രമത്തിന്റെ നാനാതുറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒരു തീരാ വേദനയാണ്. ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ.എന്‍. ജയശ്രീ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

കെ. ഇന്ദിര ടീച്ചര്‍ അനുസ്മരണത്തില്‍ പങ്കെടുത്തവര്‍

ശാന്തിഗിരി എഡ്യുക്കേഷന്‍ അഡ്മിനിട്രേഷന്‍ ഹെഡ് ജനനി കൃപ ജ്ഞാനതപസ്വിനി, മാതൃമണ്ഡലം ഇന്‍ചാര്‍ജ് ജനനി ഗൗതമി ജ്ഞാനതപസ്വിനി, മാതൃമണ്ഡലം ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ ഡോ.ഹേമലത പി.എ. ഇന്ദിര ടീച്ചറുടെ മക്കളായ ശാന്തിഗിരി ഹോമിയോ ഫാര്‍മസി സീനിയര്‍ മെഡിക്കല്‍ ഓഫീസ് ഡോ.ശ്രീധന്യ കെ.കെ, എക്കണോമിക് ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശ്രുതിജിത്ത് കെ കെ, മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി അസിസ്റ്റന്റ് കണ്‍വീനര്‍ അമ്പിളി ശ്രീരാഗ്, തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് 41- ാം ദിവസത്തെ പ്രാര്‍ത്ഥനാ ചടങ്ങളും ഇന്ന് ആശ്രമത്തില്‍ നടന്നു.

Related Articles

Back to top button