IndiaLatest

നടന്‍ ബ്രഹ്മ മിശ്ര ഫ്ളാറ്റില്‍ മരിച്ച നിലയില്‍

“Manju”

മുംബൈ : നടന്‍ ബ്രഹ്മ മിശ്രയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മിര്‍സാപൂര്‍ എന്ന ഹിന്ദി വെബ്‌സീരീസിലൂടെയാണ് ബ്രഹ്മ മിശ്ര പ്രശസ്തനായത്. മുംബയിലെ വെര്‍സോവയിലെ ഫ്ളാറ്റില്‍ നിന്നും ദുര്‍ഗന്ധം വന്നുതുടങ്ങിയതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വാതില്‍ പൊളിച്ച്‌ അകത്തു കയറിയ പൊലീസ് നടന്റെ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി.

കുളിമുറിയിലെ തറയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസമെങ്കിലും പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. പകുതിയോളം ജീര്‍ണിച്ച നിലയിലായിരുന്നു. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മുംബൈ കൂപ്പര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു.

Related Articles

Back to top button